ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷന് തിരുവല്ലയിൽ അനുഗ്രഹീത തുടക്കം
ജയകരമായ ജീവിതം ക്രിസ്തുവിലൂടെ: സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ റെജി
തിരുവല്ല: ജയകരമായ ജീവിതം ക്രിസ്തുവിലുള്ള ധൈര്യമാണെന്ന് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 – മത് ജനറൽ കൺവെൻഷൻ തിരുവല്ലയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മികമായ വെല്ലുവിളികളെ നേരിടാനും വിശ്വാസം സംശുദ്ധമായി സംരക്ഷിക്കാനും അടിയുറച്ച ക്രിസ്തുദർശനം ആവശ്യമാണെന്നും “ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ” എന്ന കൺവൻഷൻ തീം അടിസ്ഥാനമാക്കി അദ്ദേഹം ഉത്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യൂ അധ്യക്ഷത വഹിച്ചു.
ഡോ. ഷാജി ഡാനിയേൽ(ഹ്യൂസ്റ്റൺ) മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റർ സാംകുട്ടി മാത്യൂ, പാസ്റ്റർ കെ വി ജോയിക്കുട്ടി, പാസ്റ്റർ ലൈജു നൈനാൻ, പാസ്റ്റർ പി എ ജെറാൾഡ്, പാസ്റ്റർ ജോൺസൺ ഡാനിയേൽ, ബ്രദർ സി പി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ചൊവ്വാഴ്ച കൺവെൻഷനിൽ
പകൽ യോഗങ്ങളിൽ പ്രസംഗം:
പാസ്റ്റർ ജോൺസൺ ജോർജ്, പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ, പാസ്റ്റർ വി എ മാത്യൂ
5.45- സായാഹ്നയോഗം.
അധ്യക്ഷൻ: പാസ്റ്റർ തോമസുകുട്ടി ഏബ്രഹാം
വചന സന്ദേശം – പാസ്റ്റർ വി പി തോമസ്
പാസ്റ്റർ ടി എം മാമച്ചൻ
പാസ്റ്റർ അനീഷ് ഏലപ്പാറ
” ക്രിസ്തുവിൽ പൂർണ ജയാളികൾ ‘ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താ വിഷയം. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.
തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 5.30 മുതല്‍ 8.45 വരെയാണ് പൊതുയോഗങ്ങള്‍ നടക്കുന്നത്. ജനുവരി 21 ചൊവ്വ, 22 ബുധന്‍ ദിവസങ്ങളില്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സും, 23 വ്യാഴം രാവിലെ 9.30 മുതല്‍ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷ നറി സമ്മേളനവും ഉണ്ടായിരിക്കും. 24 വെള്ളി രാവിലെ 9.30 മുതല്‍ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സമ്മേളനവും നടക്കും. 25 ശനി രാവിലെ 8 മുതല്‍ സ്‌നാനശുശ്രൂഷയും, 9.30 മുതല്‍ ഉണര്‍വ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈ.പി.ഇ. & സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും. 26-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും.
Comments are closed, but trackbacks and pingbacks are open.