വഡോദര/ ഗുജറാത്ത്: ശൈത്യത്തിലും ഒരു സാന്ത്വനം എന്ന ലക്ഷ്യത്തോടെ ക്രൈസ്തവ എഴുത്തുപുര ബറോഡ യൂണിറ്റും ശ്രദ്ധയും സംയുക്തമായി ചേർന്ന് കമ്പിളിയും ശൈത്യകാല വസ്ത്രങ്ങളും വിതരണവും ചെയ്തുവരുന്നു. ഗുജറാത്ത് ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച വിൻറ്റർ ചലഞ്ച് 2025 ന് യൂണിറ്റ് പ്രസിഡന്റ് ജോബിൻ ജോയ്, സെക്രട്ടറി ലിൻസ ബെഞ്ചമിൻ, ചാപ്റ്റർ പ്രസിഡന്റ് തങ്കച്ചൻ ജോൺ, അപ്പർ റൂം കോർഡിനേറ്റർ ഷീബ രാജേഷ് എന്നിവർ നേതൃത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിലും വിൻറ്റർ ചലഞ്ച് വസ്ത്ര വിതരണങ്ങൾ തുടരുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.