ഐപിസി കട്ടപ്പന സെൻറർ 37 മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 12 മുതൽ

കട്ടപ്പന : ഐപിസി കട്ടപ്പന സെൻറർ 37 മത് വാർഷിക കൺവെൻഷൻ 2025 ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ നടത്തപ്പെടും. എല്ലാദിവസവും രാത്രി 06.00 മുതൽ 09.00 മണിവരെ കട്ടപ്പന സി.എസ്.ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ എം. റ്റി തോമസ് (ഐപിസി കട്ടപ്പന സെൻറർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ സാജു ചാത്തന്നൂർ,ലാസർ വി മാത്യു ചെങ്ങന്നൂർ, തോമസ് അമ്പുക്കയം, യു.എസ്.എ, തോമസ് ഫിലിപ്പ് വെണ്മണി,
ബ്രദർ. ഫിന്നി പി മാത്യു അടൂർ, സിസ്റ്റർ. ജയ്മോള്‍ രാജു എന്നിവർ ദൈവവചനം സംസാരിക്കും. ഹീലിംഗ് മെലഡീസ് നിരണം, ഗാന ശിശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൺവെൻഷനോട് അനുബന്ധിച്ച് റിവൈവൽ മീറ്റിംഗ് ഉപവാസ പ്രാർത്ഥന സ്നാന ശുശ്രൂഷ വുമൺസ് ഫെലോഷിപ്പ് വാർഷികയോഗം
പി.വൈ.പി.എ & സൺഡേ സ്കൂൾ സംയുക്ത വാർഷിക യോഗവും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയും കത്തൃമേശയും ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി നടക്കുന്ന മീറ്റിങ്ങിനോട് കൂടി കൺവെൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading