ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ജനറൽ കൺവൻഷൻ ജനുവരി 20 മുതൽ
മീഡിയ ഡിപ്പാർട്ടുമെന്റ് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ
കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 102-ാമത് ജനറൽ കൺവൻഷൻ 2025 ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ കോട്ടയം, നാട്ട പ്രത്യാശ നഗറിൽ (ദൈവസഭ ഗ്രൗണ്ടിൽ) വെച്ച് നടക്കും.
ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനുവരി 20 തിങ്കളാഴ്ച വൈകുന്നേരം 6.30 ന് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എജ്യുക്കേഷൻ ഡയറക റവ.ജോസഫ് റ്റി.സാം അദ്ധ്യക്ഷത വഹിക്കും. മഹായോഗത്തിൽ വേൾഡ് മിഷൻ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി. തോമസ് മുഖ്യ അതിഥി ആയിരിക്കും. പാസ്റ്റർമാരായ ബെൻസൺ മത്തായി, ഷാജി കെ. ഡാനിയേൽ, ഷിബു തോമസ്, ഏബ്രഹാം ടൈറ്റസ്, ടോമി ജോസഫ്, സണ്ണി താഴംപള്ളം, ഏബ്രഹാം തോമസ്, രാ ഏബ്രഹാം, എബി ഏബ്രഹാം, ജെയ്സ് പാണ്ടനാട്, അനീഷ് കാവാലം, കെ. തോമസ്, വർഗീസ് ഏബ്രഹാം എന്നിവരും ദൈവസഭയുടെ ശുശ്രൂഷകരും വിവിധ യോഗങ്ങളിൽ ദൈവവചന പ്രഭാഷണം നടത്തും.
കൺവൻഷൻ ചിന്താവിഷയം: “യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ.” എബ്രാ.3:1
കൺവൻഷനോട് അനുബന്ധിച്ച് വിശുദ്ധ ആരാധന, സംഗീത ശുശ്രൂഷ, പൊതുയോഗം, ദൈവവചന പ്രഭാഷണങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് ആൻഡ് സൺഡേസ്കൂൾ പ്രോഗ്രാം, വനിതാ സമ്മേളനം, സ്നാനശുശ്രൂഷ, സാംസ്കാരിക സമ്മേളനം, മിഷനറി കോൺഫറൻസ് എന്നിവ നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 26-ാം തീയതി ഞായറാഴ്ച നടക്കുന്ന വിശുദ്ധ സഭായോഗത്തിൽ തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.
കൺവൻഷനിൽ വിവിധ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തും. അത്യാധുനിക നിലവാരത്തിലുള്ള ഓഫീസ് സമുച്ചയ നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിയ്ക്കും. ദൈവദാസന്മാരുടെ ക്ഷേമത്തെ മുൻനിർത്തി റിട്ടയേഡ് ആയ ദൈവദാസന്മാർക്ക് മാസംതോറും ക്ഷേമപെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കർത്താവിൽ നിദ്ര പ്രാപിച്ച ദൈവദാസന്മാരുടെ സഹധർമ്മിണികൾക്കു ക്ഷേമപെൻഷനും, അർഹരായ ദൈവദാസൻമാർക്കുള്ള ചികിത്സ സഹായം നൽകുകയും ചെയ്യും. സെമിത്തേരിയും സഭാ ഹാളും ഇല്ലാത്ത സഭകൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തികം ഉറപ്പു വരുത്തും. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഭയ്ക്ക് വാടക മുടക്കം കൂടാതെ നല്കും.
ദൈവസഭയുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തെ ലക്ഷ്യമിട്ടുകൊണ്ട് നിരവധി പദ്ധതികൾക്ക് രൂപം കൊടുത്തു കൊണ്ടിരിക്കുന്നു.
തിരുവല്ലയിൽ നടന്ന മീഡിയ സമ്മേളനത്തിൽ ദൈവസഭ ഓവർസിയർ റവ. ജോമോൻ ജോസഫ് കാര്യപരിപാടികൾ വിശദീകരിച്ചു.
Comments are closed, but trackbacks and pingbacks are open.