സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ നിരഞ്ജന് കെ സീജൻ A ഗ്രേഡ്
കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ എരുമേലി സെന്റർ ചാത്തൻതറ സഭയിൽ സീജൻ , ജോളി ദമ്പതികളുടെ മകനായ ബ്രദ:നിരഞ്ജന് കെ സീജൻ ഹയർ സെക്കൻഡറി വിഭാഗം മിമിക്രിയിൽ ഫസ്റ്റ് A ഗ്രേഡിന് അർഹനായി. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള തൻ്റെ മിമിക്രി കലോൽസവ വേദിയിൽ പ്രശംസ പിടിച്ചു പറ്റിയിരുന്നു .
റാന്നി റവന്യൂ കലോൽസവത്തിലും , ജില്ലാ തലത്തിലും ഫസ്റ്റ് A ഗ്രേഡ് എന്ന മിന്നും വിജയത്തോടെയാണ് സംസ്ഥാന കലോൽസവത്തിന് യോഗ്യത നേടിയത് , സംസ്ഥാന തലത്തിലും അതേ പ്രകടനം ആവർത്തിക്കാനായി . കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 25 വേദികളിലായി 249 മത്സര ഇനങ്ങളിലായി മത്സരിക്കുന്ന ഈ കലാമേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്നു കൊണ്ടിരിക്കുന്നു. ഈ മേളയിൽ ഏകദേശം പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു.
Comments are closed, but trackbacks and pingbacks are open.