സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ 19 മുതൽ തിരുവല്ലയിൽ: ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19 മുതൽ 26 വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ്പ് ഏബ്രഹാം നഗറിൽ നടക്കും. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ, ബിഷപ്പ് ഡോ. എം.കെ. കോശി, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, ബിഷപ്പ് ഡോ. സി.വി മാത്യു, ബിഷപ്പ് എ. ഐ അലക്സാണ്ടർ എന്നിവർ വിവിധ യോഗങ്ങൾക്ക് നേതൃത്വം നൽകും. റവ.ഡോ.രാജാസിംങ്ങ് ബാംഗ്ലൂർ, സാജു ജോൺ മാത്യു, ഡോ. കെ. മുരളീധർ, മനു റസ്സൽ എന്നിവരാണ് മുഖ്യപ്രസംകർ. ബിഷപ്പ് ഏബ്രഹാം നഗറിൽ പൂർത്തിയായി വരുന്ന കൺവെൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷ പ്രാരംഭ ദിനത്തിൽ നടക്കും. സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്കിൻ്റെ നേതൃത്വത്തിലുള്ള ക്വയർ ടീമിൻ്റെ പരിശീലനവും കൺവൻഷന്റെ അനുഗൃഹകരമായ നടത്തിപ്പിനു വേണ്ടിയുള്ള പ്രാർത്ഥനയോഗങ്ങൾക്കും തുടക്കമായി. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ കമ്മറ്റികൾക്ക് രൂപം നൽകി.സഭാ സെക്രട്ടറി റവ.ഏബ്രഹാം ജോർജ് ജനറൽ കൺവീനറായും, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു,അത്മായ ട്രസ്റ്റി ജോർജ് വർഗീസ് (ഫിനാൻസ്), റവ.അനിഷ് മാത്യു (പബ്ലിസിറ്റി), പി.എസ് ഏബ്രഹാം, ഡെന്നി എൻ. മത്തായി (പ്രാർത്ഥന), പ്രഫ.വിജി തോമസ് (പരിഭാഷ), റവ. മോൻസി വർഗീസ്, റവ. ജോർജ് ജോസഫ് (ഭക്ഷണം), റവ. അനിഷ് തോമസ് ജോൺ (ഗായകസംഘം), റവ. ഷൈൻ ബേബി സാം (തൽസമയ സംപ്രേക്ഷണം),എ.ജി വർഗീസ് (പന്തൽ), കെ.എം ചെറിയാൻ (സ്തോത്രകാഴ്ച്ച),റവ. തോമസ് മാത്യു (ഗതാഗതം), റവ. അനിൽ ടി. മാത്യു (ഇരിപ്പിട ക്രമീകരണം),സോജു . എസ്. ബാബു (താമസം), റവ. സജി എബ്രഹാം (റിസപ്ഷൻ)എന്നിവർ കൺവീനർമാരായുള്ള സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.