പാമ്പാടി : ഐപിസി പാമ്പാടി സെന്ററിലെ വിവിധ ബോർഡുകളുടെ ചുമതലയിൽ വാഴൂർ ഹെബ്രോൻ സഭയിൽ വച്ച് ഉണർവ്വ് യോഗം ഇന്നലെ പകലും രാത്രിയിലുമായി നടന്നു.
പാസ്റ്റർ ജോൺ കുര്യന്റെ അദ്ധ്യക്ഷതയിൽ
സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്തു. തിരുവത്താഴ ശുശ്രുഷക്ക് സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ചാക്കോ മാത്യു നേതൃത്വം നൽകി.
പാസ്റ്റർ ജെയിംസ് കിഴക്കേൽ മുഖ്യസന്ദേശം നൽകി.രാത്രിയിൽ നടന്ന പൊതുയോഗത്തിൽ സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ ബി മോനച്ചൻ കായംകുളം മുഖ്യസന്ദേശം നൽകി.ഹെബ്രോൻ വോയിസ് ഗാനങ്ങൾ ആലപിച്ചു.
പാസ്റ്റമ്മാരായ റ്റി ഐ വർക്കി, ബാബു മാത്യു, കെ എം മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.