വൈഎംസിഎ കൊല്ലം സബ് റീജൻ ക്രിസ്മസ് ആഘോഷം കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടന്നു

കൊട്ടാരക്കര: വൈഎംസിഎ കൊല്ലം സബ് റീജൻ ക്രിസ്മസ് പുതുവത്സരാഘോഷവും സ്നേഹ സംഗമവും
മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിൽ നടന്നു.മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ.മാത്യൂസ് മാർ പോളികാർപ്പസ് ഉദ്ഘാടനം ചെയ്തു. ഈശ്വര സ്നേഹവും കരുണയും മറ്റുള്ളവർക്കു പകർന്നു കൊടുക്കപ്പെടുന്ന പുണ്യദിനത്തിന്റെ സ്മരണയാണ് ക്രിസ്മസെന്ന് അദ്ദേഹം പറഞ്ഞു.


സബ് റീജിയൻ ചെയർമാൻ കുളക്കട രാജു അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ വികാരി ജനറൽ റവ.
കെ.വൈ.ജേക്കബ് ക്രിസ്മസ് സന്ദേശവും
മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണവും നടത്തി.
മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി,
ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേൽ, തിരുവല്ല സബ് റീജിയൻ മുൻ ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, കെ.കെ.ഐസക്ക്, എം.തോമസ്കുട്ടി,
ജി.വി.ചാക്കോ,ഹാപ്പിജേക്കബ്,കെ.കെ.കുര്യൻ,പി.ജി.തോമസ്,തങ്കച്ചൻ തോമസ്, ജേക്കബ് മത്തായി,വി.ജി.ജോൺ, ഗീവർഗീസ് കരുനാഗപ്പള്ളി,സുരേഷ് ജേക്കബ്,ജോൺകുട്ടി ജേക്കബ്,മേരി ജോ എന്നിവർപ്രസംഗിച്ചു.കരുനാഗപ്പള്ളി
വൈഎംസിഎ ക്വയർ കാരൾ ഗാനങ്ങൾ ആലപിച്ചു .

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.