ക്രൈസ്‌തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ വിൻറ്റർ ചലഞ്ചിനു തുടക്കമായി
ബീഹാർ: ക്രൈസ്‌തവ എഴുത്തുപുര ബിഹാർ ചാപ്റ്ററും ചാരിറ്റി വിഭാഗം ആയ ശ്രദ്ധയും ഒരുമിച്ച് വിൻറ്റർ ചലഞ്ചിന് തുടക്കമായി. ബിഹാറിലെ വിവിധ വില്ലേജുകളിൽ അതിശൈത്യം അനുഭവിക്കുന്ന ആളുകൾക്കു തണുപ്പിൽ നിന്നു സുരക്ഷ ഒരുക്കുവാൻ ബ്ലാങ്കെറ്റുകൾ തുണികൾ വിതരണം ചെയ്‌തു.
അനാഥരും ഭവനരഹിതരായി തെരുവിൽ താമസിക്കുന്നവർക്കുമാണ്
ബ്ലാങ്കെറ്റുകൾ വിതരണം ചെയ്തത്. ഇനിയും നിരവധി ഗ്രാമങ്ങളിൽ ബ്ലാങ്കെറ്റുകൾ വിതരണം നടക്കാനുണ്ട്.
നിങ്ങൾക്കും വിൻറ്റർ ചലഞ്ചിന്റെ ഭാഗമാകാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8002367788 , 7070702526 , 7261011834




- Advertisement -
Comments are closed, but trackbacks and pingbacks are open.