ആത്മീയ സംസ്കാരം | നിഖിൽ മാത്യു

നമുക്ക് ഒരു ദൈവ പൈതലിന്റെ സംസ്കാരത്തെ എങ്ങനെ വ്യക്തിപരമായി മനസ്സിലാക്കാൻ സാധിക്കും?എന്താണ് ഒരു ആത്മീയ സംസ്കാരം? തന്റെ സാമൂഹിക സംസ്‍കാരിക ജീവിതസാഹചര്യങ്ങളോടെ എങ്ങനെ ഒരു ആത്മീയൻ പ്രതികരിക്കുന്നു എന്നതും,
ദൈവിക ഉപദേശങ്ങളെയും നിർദേശങ്ങളെയും കൽപ്പനകളെയും എങ്ങനെ പ്രായോഗിക ജീവിതത്തിൽ നിലനിർത്തുന്നു എന്നും,അവ തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് എങ്ങനെ കൈമാറ്റം ചെയ്യുന്നു എന്നതിനെയും അടിസ്ഥാനമാക്കി ഒരു ആത്മീയ സംസ്കാരത്തെ വിലയിരുത്തുവാൻ നമുക്ക് സാധിക്കും.

ലോക ചരിത്രം പരിശോധിക്കുമ്പോൾ മനുഷ്യസംസ്കാരത്തിന്റെ നിർമ്മിതി എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഇടമായി നമുക്ക് കാണാം.ചരിത്രാധിത കാലഘട്ടത്തിലെ സംസ്കാരങ്ങൾ ലോകത്ത് പലയിടങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. പ്രേത്യേകിച്ചും നാം വസിക്കുന്ന ഇന്ത്യൻ മേഖലകളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട വികസിത സംസ്കാരമായിരുന്ന ഹാരപ്പൻ സിവിലൈസേഷൻ( Harappan Civilization) കാണുവാൻ സാധിക്കുന്നു. വെങ്കല യുഗത്തിൽ ലോകത്തിൽ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെയും മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെയും ഒപ്പം ഇന്ത്യയിൽ ഒരു വലിയ നാഗരിക സംസ്കാരം ഉണ്ടായിരുന്നു എന്നത് നമ്മെ സംബന്ധിച്ചു ഒരു വലിയ അഭിമാനകരമായ കണ്ടുപിടിത്തം തന്നെയായിരുന്നു.

വളരെ സമാധാനപരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരം എന്ന നിലയിലും മറ്റു പല കാരണങ്ങളാലും ഹാരപ്പൻ സംസ്കാരം മറ്റു സംസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊണ്ടു. എന്നാൽ ചരിത്രം മുൻപോട്ട് പോകെ ഈ സംസ്കാരം ഇല്ലാതാകുന്നതായി നമുക്ക് കാണുവാൻ കഴിയുന്നു. (Late Harappan – BCE 1900-1300).

ചരിത്രരേഖകളിൽ സംസ്കാരങ്ങൾ ഇല്ലാതായതിനെ കുറിച്ച് ധാരാളം തിയറികൾ കാണാം. സംസ്കാരം നദികളുമായി ബന്ധപ്പെട്ട് നിൽക്കുന്നു അതുകൊണ്ടുതന്നെ ഹാരപ്പൻ സംസ്കാരം ഇല്ലാതായത് പുഴ ദിശ മാറി ഒഴുകിയതും Ganggar-Hakkra നദി വറ്റിപ്പോയതും ഒരു പ്രധാന കാരണം തന്നെയായി കരുതുന്നു.
ഒരുപക്ഷേ വറ്റിവരണ്ട നദി ഈ സംസ്കാരത്തിന്റെ സന്തുലനതയെ തന്നെ ബാധിച്ചിട്ടുണ്ടാവാം.

ഒരു ദൈവപൈതലിനെ സംബന്ധിച്ചു അഭിഷേകം വറ്റിപ്പോയാൽ തന്റെ ആത്മീയ സംസ്കാരത്തിന്റെ സന്തുലനവാസ്ഥയെ തന്നെ ബാധിക്കും. തിരുവചനപ്രകാരം ആറ്റരികത്ത് നട്ടിരിക്കുന്നതിന് മാത്രമാണ് തക്കകാലത്ത് ഫലം കായ്ക്കുവാൻ സാധിക്കുന്നത്.
ലേവ്യ പുസ്തകത്തിൽ പറയുന്നതുപോലെ അഭിഷേക തൈലമായ സംസ്കാരം അവന്റെ മേൽ ഇരിക്കുന്നു (21:12)

ഒരു ദൈവ പൈതലിൽ ആത്മീയ സംസ്കാരം ഉടലെടുക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ സകലവും ഉപദേശിച്ചു തരികയും ദൈവം പറഞ്ഞ കൽപ്പനകളെ നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു (JOHN 14::26). പരിശുദ്ധാത്മാവ് നമ്മെ ഉപദേശിക്കുമ്പോൾ നാം അതിന് വിധേയപ്പെടേണ്ടിയിരിക്കുന്നു. ആത്മനിറമുള്ള ജീവിതം എന്നത് ആത്മാവിനെ അനുസരിച്ച് ഉള്ള ഒരു ജീവിതശൈലിയാണ്.

“SERVIVAL OF FITNESS” എന്നാണ് കാട്ടിലെ നിയമത്തെ പറ്റി രേഖപ്പെടുത്തിയിരിക്കുന്നത്,
ഏതൊരു ജീവിയും എതിരാളിയോട് വിജയിക്കുന്നത് വരെ ജീവിക്കുകയും പരാജയപ്പെട്ടാൽ മരണം അടയുകയും ചെയ്യുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതര മൃഗത്തിന്റെ ആക്രമണത്തിൽ ക്രൂരമായി പരുക്കേറ്റാൽ പിന്നീട് ആ ജീവിക്ക് ഇര പിടിക്കുവാൻ സാധിക്കില്ല, മാത്രമല്ല വെള്ളമുള്ള പ്രദേശത്തേക്ക് സഞ്ചരിക്കുവാനും സാധിക്കില്ല. അങ്ങനെ അപകടത്തിൽപ്പെട്ട മൃഗങ്ങൾ സ്വാഭാവികമായോ എതിരാളികളാലോ മരണപ്പെടുന്നു.

ആന്ത്രോപോളജിസ്റ്റായിരുന്നു മാർഗരറ് മീഡ് മനുഷ്യന്റെ നാഗരികത ആരംഭിക്കുന്നതിനെപ്പറ്റി പറയുന്നത് ഇപ്രകാരമാണ് ഒരു മനുഷ്യൻ അപകടത്തിൽപ്പെട്ടാൽ സഹായിക്കാൻ ആരുമില്ലാത്തപ്പോൾ മനുഷ്യനെ പരിചരിക്കാനും സംരക്ഷിക്കാനും ഭക്ഷണം നൽകുവാനും ആളുകൾ ഉണ്ടാവുകയും തുടർന്ന് അയാൾ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥയുണ്ടാകുമ്പോൾ സംസ്കാരം ഉണ്ടാകുന്നു.

ആത്മീയത എന്നത് മറ്റുള്ള മനുഷ്യരെ ജാതി വർഗ്ഗ വർണ്ണ വ്യത്യാസം കൂടാതെ കരുതുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനും ഉള്ള ക്ഷണം കൂടിയാണ്.. അങ്ങനെ നാം പരസ്പരം കരുതുന്നതിലൂടെ ഒരു ആത്മീയ സംസ്കാരം ഉടലെടുക്കുന്നു.
ആത്മ നിറവിൽ ദൈവസ്നേഹത്തിൽ പരസ്പരം ഉള്ള കരുതലിൽ ആത്മീകമായൊരു നല്ല സംസ്കാരം നമ്മിൽ ഓരോരുത്തരിലും ഉടലെടുക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.