മിഷൻ ഇന്ത്യ ശുശ്രൂഷക സമ്മേളനം നഗ്പൂരിൽ സമാപിച്ചു
നാഗ്പൂർ: മിഷൻ ഇന്ത്യയുടെ പാസ്റ്റേഴ്സ് കോൺഫ്രൻസ് ഒക്ടോബർ 29 മുതൽ 30 വരെ നാഗ്പൂരിലെ മിഷൻ ഇന്ത്യ ആസ്ഥാനത്ത് നടന്നു. 200ൽ അധികം ശുശ്രൂഷകന്മാർ പങ്കെടുത്തു. ഡോ, സജി കെ ലൂക്കോസ്, പാസ്റ്റർ പി ഡി ജോസഫ് എന്നിവർ ഈ സമ്മേളനത്തിൽ വചനം ശുശ്രൂഷിച്ചു.
“സുവിശേഷത്തിന് യോഗ്യമാകുംവണ്ണം നടപ്പിൻ” എന്നതായിരുന്നു ഈ സമ്മേളനത്തിലെ മുഖ്യ പഠന വിഷയം.
സുവിശേഷത്തിന് യോഗ്യമാം വണ്ണം നടക്കുക, വിശ്വാസത്തിൽ സ്ഥിരതയുള്ളവർ ആയിരിക്കുക. ശുശ്രൂഷകന്മാരുടെ ഐക്യത, ലക്ഷ്യപ്രാപ്തിയിലേക്ക് ഉള്ള കഠിനപ്രയത്നം, സത്യസന്ധ സുവിശേഷത്തിനായി കഷ്ടം സഹിക്കേണ്ടതിൻ്റെ ആവശ്യകത ശുശ്രൂഷകന്മാരിൽ താഴ്മയുടെയും വിനയത്തിന്റെയും ആവശ്യകത എന്നീ വിഷയങ്ങൾ ഈ ഭാഗത്ത് നിന്ന് പ്രസംഗിച്ചത് സുശ്രൂഷകന്മാരിൽ ഒരു പുതിയ ആത്മിക ചൈതന്യത്തിനും പുതുക്കത്തിനും കാരണമായി
വിവിധ സെഷനുകളിലായി വചന ശുശ്രൂഷകൾ, ഇന്ത്യയുടെ വർത്തമാനകാല മത-രാഷ്ട്രീയ സാഹചര്യത്തിൻ മുൻപിലുള്ള സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ചുള്ള ചർച്ചകൾ, വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തന അവലോകനം, മധ്യസ്ഥപ്രാർത്ഥനകൾ എന്നിവ നടന്നു.
Comments are closed, but trackbacks and pingbacks are open.