അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലയുടെ നേതൃത്വത്തിൽ പ്രാർത്ഥന പദയാത്ര

ജിനു വർഗീസ് പത്തനാപുരം

കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലയുടെ നേതൃത്വത്തിൽ കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ ആറു ദിവസത്തെ പ്രാർത്ഥന പദയാത്ര “യൂക്കോമയ്” നവംബർ 18 തിങ്കൾ മുതൽ 23 ശനി വരെ സംഘടിപ്പിക്കുന്നു.

മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മേഖലയിലെ 26 പ്രസ്ബിറ്ററന്മാരുടെയും സഹകരണത്തോടെയാണ് പ്രാർത്ഥന പദയാത്ര നടത്തുന്നത്.

ഈ പ്രാർത്ഥന യാത്രയിൽ 26 സെക്ഷനുകളിൽ നിന്നായി ആദിയോടന്തം 50 പദയാത്രികർ സ്ഥിരമായി പങ്കെടുക്കും.
ഇവരെ കൂടാതെ അതതു സെക്ഷനുകളിലെ ശുശ്രൂഷകന്മാരും ദൈവമക്കളും ഈ പദയാത്രയിൽ പങ്കാളികളാകുന്നതാണ്.

എല്ലാദിവസവും രാവിലെ ഏഴു മുതൽ പത്തു മണിവരെയും വൈകിട്ട് നാലു മുതൽ ഏഴു മണിവരെയുമാണ് പദയാത്ര നടത്തുന്നത്.

വഴിയാത്രയിൽ പ്രധാന കവലകളിൽ പരസ്യയോഗങ്ങളും വൈകുന്നേരം മുറ്റത്ത് കൺവെൻഷനും നടത്തുന്നതാണ്.

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനൊപ്പം യേശുക്രിസ്തുവിൽ കൂടിയുള്ള സമാധാനത്തെക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചും ഉദ്ഘോഷിക്കുകയുമാണ് ഈ യാത്രയുടെ ഉദ്ദേശം.

യാത്രയുടെ വിവിധ ക്രമീകരണങ്ങൾക്കു പ്രസ്ബിറ്ററന്മാരായ പാസ്റ്റർ ഷാജി ജോർജ്ജ്(കോട്ടയം),പാസ്റ്റർ ഷൈജു തങ്കച്ചൻ(ചെങ്ങന്നൂർ),പാസ്റ്റർ അജി കെ. ജോൺ(കൊല്ലം) എന്നിവരും ബ്രദർ ജിനു വർഗീസ്സും(പത്തനാപുരം) നേതൃത്വം നൽകും.

പാസ്റ്റർ ജോൺ തോമസ് (കാനഡ), പാസ്റ്റർ വിജി ചാക്കോ(അറ്റ്ലാൻ്റാ), സാബു യോഹന്നാൻ (ഡാളസ്സ്) എന്നിവർ മധ്യമേഖലയുടെ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading