സി ഇ എം 65-മത് ജനറൽ ക്യാമ്പ് ഡിസംബർ 24 മുതൽ

ജെ പി വെണ്ണിക്കുളം,
പബ്ലിസിറ്റി കൺവീനർ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 65-മത് ജനറൽ ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ അടൂർ-മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. Alert (Synagermos-ജാഗ്രത Luke 21:34-36) എന്നതാണ് ചിന്താവിഷയം. അനുഗ്രഹീതരായ ദൈവദാസീദാസന്മാർ ക്ലാസുകൾ നയിക്കും. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ, ഫാമിലി-കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും. ക്രമീകരണങ്ങൾ ആരംഭിച്ചതായി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ്, ജനറൽ കോ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി എന്നിവർ അറിയിച്ചു.

 

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.