ഐ പി സി കുണ്ടറ സെൻ്റർ പി വൈ പി എ പ്രവർത്തന ഉദ്ഘാടനം നടത്തി
കുണ്ടറ: പി വൈ പി എ കുണ്ടറ സെന്റർ 2024-28 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം, ഒക്ടോബർ 13, ഞായറാഴ്ച കലയപുരം TIM ക്രിസ്ത്യൻ കോളജിൽ വെച്ച് നടന്നു. പാസ്റ്റർ രാജൻ വർഗീസ് പ്രാർത്ഥിച്ച് യോഗം ആരംഭിച്ചു. പി വൈ പി എ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ കുഞ്ഞുമോൻ വർഗീസ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും സെന്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം പ്രാർത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു. പി വൈ പി എ സംസ്ഥാന അധ്യക്ഷൻ ഇവാ: ഷിബിൻ ജി ശാമുവേൽ വചന സന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ടി. അധ്യക്ഷനായിരുന്നു.
പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സെൻ്റർ പി വൈ പി എ യുടെ സ്വപ്ന പദ്ധതിയായ ഹൃദയപൂർവ്വം സ്കോളർഷിപ്പ് (വിദ്യാഭ്യാസം ചെയ്യുന്ന 5 കുഞ്ഞുങ്ങൾക്ക് 10 മാസത്തേക്ക് എല്ലാ മാസവും സഹായം) പദ്ധതിയുടെ ഫണ്ട് ഉത്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ഇവാ: മോൻസി പി. മാമ്മൻ നിർവ്വഹിച്ചു.
സെൻ്റർ പി വൈ പി എ പ്രവർത്തനങ്ങളെ പറ്റിയും പ്രോഗ്രാം തീയതികളും അറിയുവാൻ സാധിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ്, പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രദർ ലിജോ സാമൂവൽ ലോഞ്ച് ചെയ്തു.
പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സെന്റർ പി വൈ പി എ മുഖപത്രമായ യുവധ്വനി പ്രകാശനം ചെയ്തു.
സെൻ്റർ പി വൈ പി എ യിൽ കഴിഞ്ഞ 10 വർഷം ട്രഷറർ, പബ്ലിസിറ്റി കൺവീനർ, കമ്മറ്റി അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രത്യാശ് ജോർജ്കുട്ടിക്ക് പി വൈ പി എ സെന്റർ കമ്മറ്റിയുടെ സ്നേഹാദരവ് കൊട്ടാരക്കര മേഖലാ പി വൈ പി എ ജോയിൻ്റ് സെക്രട്ടറി ബിബിൻ സാം വെട്ടിക്കൽ നൽകി.
അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രവർത്തന പ്രാർത്ഥനാ കാർഡ് സംസ്ഥാന പി വൈ പി എ ട്രഷറർ ഷിബിൻ ഗിലയാദ് പ്രകാശനം ചെയ്തു.
ഐ പി സി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് സെക്രട്ടറി റോബിൻ ആർ ആർ, കൊട്ടാരക്കര മേഖലാ പി വൈ പി എ പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, സെന്റർ ട്രഷറർ ഇവാ: ജോൺസൺ പി കെ, സൺഡേസ്കൂൾസ് അസോസിയേഷൻ ട്രഷറർ ഇവാ: സാബു ജോർജ്, വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്റ് സിസ്റ്റർ ജോളി ഷിജു, TIM ക്രിസ്ത്യൻ കോളജ് പ്രതിനിധി ഇവാ: സിലു എന്നിവർ ആശംസകൾ അറിയിച്ചു.
യോഗം കൊട്ടാരക്കര മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷാജൻ പ്രാർത്ഥിച്ച് ഇവാ ജോൺ സാമുവൽ ആശീർവാദം നൽകി അവസാനിപ്പിച്ചു.
ഗിലയാദ് മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
Comments are closed, but trackbacks and pingbacks are open.