പാസ്റ്റന്മാരായ ഷാജി.വി ജോണിനെയും, ഷിബു വർഗ്ഗീസിനെയും ഗവേണിംഗ് ബോഡി അംഗങ്ങളായി തിരഞ്ഞെടുത്തു
ചെമ്പൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ അഖിലേന്ത്യ ഗവേണിംഗ് ബോഡിയിലേക്ക് സെൻട്രൽ വെസ്റ്റ് റീജിയന്റെ പ്രതിനിധികളായി, പാസ്റ്റർ ഷാജി.വി ജോണിനെയും, പാസ്റ്റർ ഷിബു വർഗ്ഗീസിനെയും സെപ്റ്റംബർ 26 ന് ചെന്നെയിൽ നടന്ന അഖിലേന്ത്യ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു
. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റേറ്റ് ഓവർസ്സിയറന്മാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. മൂന്നു വർഷമാണ് (2025-2027) കാലാവധി.
പാസ്റ്റർ ഷാജി.വി ജോൺ സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസിൽ അംഗം, ചാരിറ്റി ഡയറക്ടർ കൂടാതെ വിശ്രാന്തവാടി ദൈവസഭ ശുശ്രൂഷകനുമാണ്.
പാസ്റ്റർ ഷിബു വർഗ്ഗീസ് മലാഡ് ദൈവസഭയുടെ ശുശ്രൂഷകനും, റീജിനൽ സണ്ടേസ്കൂൾ ഡയറക്ടറും,കൗൺസിൽ അംഗവുമാണ്.


- Advertisement -
Comments are closed, but trackbacks and pingbacks are open.