സൗത്ത് ഏഷ്യൻ സൂപ്രണ്ടിനും കേരള സ്റ്റേറ്റ് ഓവർസിയറിനും അസിസ്റ്റൻറ് ഓവർസിയർക്കും സ്വീകരണം നൽകി ഹൈറേഞ്ച് മേഖല
ഇടുക്കി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണലിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഏഷ്യൻ സൂപ്രണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട റവ. സി.സി. തോമസിനും സ്റ്റേറ്റ് ഓവർസിയർ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ വൈ.റെജിക്കും
അസിസ്റ്റന്റ് ഓവർസിയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ.ഷിബു കെ. മാത്യുവിനും സ്വീകരണം നൽകി. സോണൽ ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 20 ന്
ചർച്ച് ഓഫ് ഗോഡ് കട്ടപ്പന സഭാ ഹാളിൽ കൂടിയ അനുമോദന സമ്മേളനത്തിൽ വൈ.പി.ഇ. സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ മാത്യു ബേബി, പാസ്റ്റർമാരായ ഷാജി ഇടുക്കി, കെ.വി.ജേക്കബ്, നോബിൾ കെ തോമസ്, ഷിബു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ അനീഷ് ഏലപ്പാറ അനുമോദന പുരസ്കാരങ്ങൾ വിതരണം ചെയ്തു.
അതോടൊപ്പം വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പുരസ്കാരങ്ങളും നൽകപ്പെട്ടു. മേഖല ട്രഷറർ ബ്രദർ തോമസുകുട്ടി എബ്രഹാം സ്വാഗതവും സെക്രട്ടറി പാസ്റ്റർ വി.ജെ.തോമസ് നന്ദിയും പ്രകാശിപ്പിച്ച സമ്മേളനത്തിൽ പാസ്റ്റർമാർമാരായ പി. വി. മാത്യു, ബി. ലാലു, എം. വൈ. വർഗീസ്, സാജു മാത്യു എന്നിവർക്ക് പുറമേ, മേഖലാ ഭാരവാഹികൾ, പ്രാദേശിക സഭാ ശുശ്രൂഷകർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed, but trackbacks and pingbacks are open.