പുനർനിർമ്മിക്കന്ന വയനാടിന്റെ ദുരന്തഭൂമിയിലേക്ക് 150 ഡിന്നർ സെറ്റുമായി ഐ.പി.സി പാമ്പാടി സെന്റർ

വാർത്ത : അനീഷ് പാമ്പാടി

പാമ്പാടി : വയനാട് പുനരധിവാസ പദ്ധതിയിൽ സംസ്ഥാന പി.വൈ.പി.എയോടൊപ്പം ഐ.പി.സി പാമ്പാടി സെന്ററും കൈകോർക്കുന്നു. പുനരധിവസിക്കപ്പട്ട സഹോദരങ്ങൾക്ക് 150 ഡിന്നർ സെറ്റുകൾ ഐ.പി.സി പാമ്പാടി സെന്റർ നൽകും. ഈ മാസം 29ന് പി.വൈ.പി.എ കേരള സ്റ്റേറ്റ് ടീമും, പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ നേതൃത്വത്തിൽ ഉള്ള ടീമും സംയുക്തമായി വയനാട് സന്ദർശിച്ചു പ്രസ്തുത സഹായം കൈമാറും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.