കുമ്പനാട് സെന്റർ സൺഡേ സ്കൂൾ ക്യാമ്പ് – 2024
കുമ്പനാട് : ഐപിസി കുമ്പനാട് സെന്റർ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്യാമ്പ് 2024 സെപ്റ്റംബർ 15 മുതൽ 17 വരെ ചരൽകുന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
വിവിധ സെക്ഷനുകളിൽ സന്ദേശങ്ങളും ക്ലാസ്സുകളും നൽകുന്നത് പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ ചെയ്‌സ് ജോസഫ് എറണാകുളം, ഡോക്ടർ കെ.പി സജി കുമാർ കോട്ടയം, പാസ്റ്റർ പ്രകാശ്.കെ. മാത്യു ഡൽഹി, പാസ്റ്റർ ഷിബിൻ.ജി. സാമൂവേൽ കൊട്ടാരക്കര, പാസ്റ്റർ റോയി മാത്യു ബാംഗ്ലൂർ, അഡ്വക്കേറ്റ് ഷീജ സോളമൻ തിരുവനന്തപുരം.
സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത് ഇവാഞ്ചലിസ്റ്റ് ഇമ്മാനുവൽ കെ. ബി, ഷാരോൺ വർഗീസ്.
13 വർഷത്തിന് ശേഷം നടത്തപ്പെടുന്ന ഈ ക്യാമ്പിന്റെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു എന്ന് സെന്റർ സൺഡേ സ്കൂളിന് വേണ്ടി സൂപ്രണ്ട് ജോജി .റ്റി. മാത്യു, സെക്രട്ടറി പാസ്റ്റർ ജോസ് വർഗീസ് എന്നിവർ അറിയിച്ചു.


- Advertisement -
Comments are closed.