അനുസ്മരണം: പകരക്കാരൻ ഇല്ലാത്ത കാനം അച്ചൻ – പാസ്റ്റർ വർഗ്ഗീസ് മത്തായി

 

ഓർത്തഡോക്സ് സഭയിൽ നിന്ന് ഒരു വൈദികൻ പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വരുന്നു എന്നത് ചിന്തിക്കാൻ കഴിയാത്ത കാലത്ത് സഭാ പാരമ്പര്യവും ഓർത്തഡോക്സ് സഭയിലെ പട്ടത്വ ശുശ്രൂഷയും വിട്ട് തിരുവചന സത്യങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച ധിഷണാശാലിയാണ് കാനം അച്ചൻ എന്ന് പരക്കെ അറിയപ്പെടുന്ന സുവിശേഷകൻ പി ഐ എബ്രഹാം.

യഥാർത്ഥ തിരുവചന ഉപദേശം പഠിപ്പിക്കുകയും പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പെന്തക്കോസ്ത് സമൂഹമാണെന്ന് മനസ്സിലായപ്പോൾ വൈദികന്റെ കുപ്പായം ഉപേക്ഷിച്ച് അദ്ദേഹം ഒരു പെന്തക്കോസ്തുകാരനായി മാറി.
ഓർത്തഡോക്സ് സഭ വിട്ടു പെന്തക്കോസ്തിലേക്ക് വന്ന കാനം അച്ചനെ പെന്തക്കോസ്ത് സമൂഹം രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അദ്ദേഹം ഒരു പെന്തക്കോസ്ത് സമൂഹത്തിൽ അംഗമായെങ്കിലും എല്ലാ സഭകളും അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിന് ശുശ്രൂഷിക്കുവാൻ തുറന്ന വേദികൾ ഒരുക്കി കൊടുക്കുകയും ചെയ്തു. അച്ഛൻ്റെ വരവ് ഭാരതത്തിലെ പെന്തക്കോസ്ത് മുന്നേറ്റത്തിന് ഒരു കൈത്തിരിയായി.

ഉപദേശ സത്യങ്ങൾ നന്നായി പഠിച്ച് അതിൻ്റെ പ്രചാരകനും സുവിശേഷകനും വേദാധ്യാപകനും ആയി. ലളിതമായ ഭാഷയിൽ ഒരു താത്വികന്റെ പാടവത്തോടെ യുക്തിഭദ്രമായി തിരുവചന സന്ദേശം ജനഹൃദയങ്ങളിൽ എത്തിച്ച കാനം അച്ചൻ ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചിലേറ്റുന്ന നല്ല പ്രഭാഷകനായി മാറി.

അച്ചൻ്റെ പ്രഭാഷണങ്ങളും എഴുത്തുകളും ബൈബിൾ ഉപദേശ വിരുദ്ധതയോടുള്ള സന്ധിയില്ലാത്ത പോരാട്ടമായി മാറി. ആ പോരാട്ടത്തിൽ ഉപദേശവിരുദ്ധതയുടെയും പാരമ്പര്യത്തിന്റെയും ബന്ധനത്തിൽ കുടുങ്ങിക്കിടന്ന. പിശാചിൻ്റെ അടിമത്വത്തിൽ ആയിരുന്ന ആയിരങ്ങളെ ക്രിസ്തുവിനു വേണ്ടി നേടുവാൻ ദൈവം അദ്ദേഹത്തെ ശക്തനാക്കി. വസ്ത്രധാരണത്തിലും ജീവിതശൈലിയിലും വാക്കുകളിലും ലാളിത്യം പ്രകടമാക്കിയ കാനം അച്ചന് പകരം കാനം അച്ഛൻ മാത്രം.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.