പുതു തലമുറ എഴുത്തുകാർ ഉത്തരവാദിത്തം ഏറ്റെടുക്കുക : പി.എസ് ചെറിയാൻ

കുമ്പനാട് : മിഷനറിമാരിലൂടെ തുടക്കമിട്ട എഴുത്തിന്റെ മേഖലയിൽ മറ്റുള്ളവർ മുന്നേറുമ്പോൾ ക്രിസ്തീയ എഴുത്തുകാർ തങ്ങളുടെ ഉത്തരവാദിത്തം മറന്നു പോകരുതെന്ന് പ്രശസ്ത എഴുത്തുകാരൻ പി.എസ് ചെറിയാൻ പ്രസ്താവിച്ചു. ആഗസ്റ്റ്‌ 24 – ന് എക്സൽ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി എക്സൽ മിനിസ്ട്രീസ് ഓഫിസിൽ വച്ച് നടന്ന സാഹിത്യ ശില്പശാലയിൽ ക്ലാസ്സ് എടുക്കുകയായിരുന്നു അദ്ദേഹം.

എക്സൽ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ ഡെന്നി ജോൺ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ലിസ വിജയൻ സ്വാഗതം അറിയിച്ചു. .
എഴുത്തുകാരൻ സൃഷ്ടിക്കപ്പെടുകയല്ല, സ്വയം വളർന്നു വരേണ്ടതാണ് എന്നും എഴുത്തുകാരൻ എന്ത് എഴുതണം എന്നും എങ്ങനെ എഴുതണമെന്നും അദ്ദേഹം ക്ലാസ്സിൽ വ്യക്തമാക്കി.
എഴുത്ത് എങ്ങനെ കാര്യക്ഷമമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ജോബി കെ. സിയുടെ ക്ലാസും ഏറെ പ്രയോജന പ്രദമായിരുന്നു.
പാസ്റ്റർ സി. കെ വിജയൻ, എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു.30-ൽ അധികം പേർ ഈ ശില്പശാലയിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading