അനുസ്മരണം : “കാനം അച്ചൻ” സുവിശേഷ സാക്ഷ്യം അവസാനത്തോളം പ്രാണനായി കണ്ട ദൈവ മനുഷ്യൻ | അലക്സ് പൊൻവേലിൽ.

സുവിശേഷകൻ പീ ഐ ഏബ്രഹാം (കാനം അച്ചൻ) അതുമതി മലയാള ക്രൈസ്തവ സമൂഹത്തിന് മറ്റൊരു മുഖവുരയും ആവശ്യമില്ല, ലാളിത്യവും സ്നേഹവും നിറഞ്ഞ ധീരനായ സുവിശേഷ പോരാളി. ജീവിതം മുഴുവൻ സുവിശേഷത്തിനായി തന്നെ ചിലവഴിച്ചു, 1990 കാലഘട്ടത്തിൽ ആണ് രക്ഷാ നിർണ്ണയം പ്രാപിച്ച് ദൈവവചന പഠനത്തിനായി ഞാൻ ഇറങ്ങി തിരിച്ചത് അന്ന് ഭവനത്തിൽ നടത്തിയ ചെറിയ കൺവെൻഷനിൽ കാനം അച്ഛൻ ആയിരുന്നു പ്രധാന ആകർഷണം. പിന്നീട് അങ്ങോട്ട് അച്ഛനേ അടുത്തറിയാൻ ഒരുപാട് അവസരങ്ങൾ ദൈവം ഒരുക്കി, കൂടുതൽ അറിയും തോറും മനസ്സിലായ യാഥാർത്ഥ്യം താൻ എത്ര വിനയാന്വിതനായിരുന്നു എന്ന് തന്നെ. പെണ്ണുക്കര, പടുതോട് എന്നീ സ്ഥലങ്ങളിൽ തെരുവുകളിൽ നിന്ന് പരസ്യ യോഗങ്ങൾ നടത്തുമ്പോഴും മാനന്തവാടി യിൽ നടന്ന കൺവൻഷനിലും ജനറൽ കൺവൻഷൻ വേദികകളിലും അച്ഛൻ ശ്രോതാക്കൾ ഏവരും താൻ പങ്കുവെക്കുന്ന സുവിശേഷ സത്യങ്ങൾ എല്ലാം ഗ്രഹിക്കണം എന്ന ഒരേ ഭാവത്തോടെ തീക്ഷ്ണമായ സുവിശേഷ ആത്മാവിൽ സന്ദേശം പകർന്നു നൽകിയിരുന്നു.

കോട്ടയത്തിനടുത്ത് സഭാ ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ അപ്രതീക്ഷിതമായി കയറി വരുന്നതും അത്മ നിറവിൽ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തുന്ന വേളയിൽ കസേരയിൽ നിന്നും താഴെ ഇറങ്ങിയിരുന്ന് ദൈവത്തിനു മഹത്വം കരേറ്റുന്ന ആ കാഴ്ചകൾ ഇന്നും ഓർമ്മകളിൽ സജീവമായുണ്ട്, ഉപദേശപരമായി ഏത് സംശയം ചോദിച്ചാലും വ്യക്തമായ മറുപടി തന്റെ പക്കൽ ഉണ്ട്. വിശുദ്ധിയും വേർപാടും എന്ന വിഷയത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത കർക്കശക്കാരൻ.
ദീർഘദൂരങ്ങൾ യാത്ര ചെയ്ത സുവിശേഷ സ്നേഹി, പകരം വെക്കാനില്ലാത്ത ഉത്തമ സുവിശേഷകന്റെ ജീവിത മാതൃക. പെന്തകോസ്ത് സമൂഹത്തിന് ഈ വേർപാട് തീരാ നഷ്ടം തന്നെ.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.