വൈ എം സി പുനലൂർ സബ് റീജൻ നേതൃത്വ ശില്പശാല ശ്രദ്ധേയമായി : മതേതര കാഴ്ചപ്പാടും സാമൂഹ്യ പ്രതിബദ്ധതയും മൂല്യബോധമുള്ള നേതാക്കളെ സൃഷ്ടിക്കാൻ കർമ്മ പദ്ധതികൾ അനിവാര്യം:എൻ.കെ. പ്രേമചന്ദ്രൻ എംപി
മണ്ണൂർ:വൈഎംസിഎ പ്രസ്ഥാനത്തിന്റെ 180-ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുനലൂർ സബ് റീജിയൻ നേതൃത്വ പരിശീലന ശില്പശാലയും നേതൃസംഗമവും സംഘടിപ്പിച്ചു.
മണ്ണൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ
എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
മതേതര കാഴ്ചപ്പാടും സാമൂഹ്യ പ്രതിബദ്ധതയും മൂല്യബോധമുള്ള നേതാക്കളെ സൃഷ്ടിക്കുവാൻ കർമ്മപദ്ധതികൾ അനിവാര്യമെന്നും വൈഎംസിഎ രണ്ടു നൂറ്റാണ്ടായി ആഗോളതലത്തിൽ
നൽകുന്ന സേവനങ്ങളും സ്വാതന്ത്ര്യാനന്തരം ആധുനിക ഭാരതം കെട്ടിപ്പിടിക്കുന്നതിൽ അന്നത്തെ ദേശീയ നേതാക്കളോടൊപ്പം വഹിച്ച പങ്കും എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു
അധ്യക്ഷത വഹിച്ചു.
മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി സന്ദേശം നൽകി.
നേതൃത്വം-നവീനമാനങ്ങൾ എന്ന വിഷയത്തെ അധികരിച്ച്
നാഷണൽ ചൈൽഡ് ഡെവലമെന്റ് കൗൺസിൽ
(എൻസിഡിസി) ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബാ അലക്സാണ്ടർ ക്ലാസെടുത്തു.മണ്ണൂർ ശാലേം മാർത്തോമ്മാ ചർച്ച് വികാരി റവ.ടെനി തോമസ്,മണ്ണൂർ വൈഎംസിഎ പ്രസിഡന്റ്
ബിനു.കെ.ജോൺ,ജനറൽ കൺവീനർഷിബു. കെ.ജോർജ്,കൺവീനർ ജോൺ.പി.കരിക്കം ,സെക്രട്ടറി കെ.ബേബി, മാത്യു വർഗീസ്,
മുൻ സബ് റീജണൽ ചെയർമാൻമാരായ
ജോർജ് വർഗീസ്,സാജൻ വേളൂർ ,പി.എ.സജിമോൻ,സന്തോഷ്.കെ.തോമസ്,എൽ.തങ്കച്ചൻ, ബോബി.ഇ.ചെറിയാൻ,
എൽ.ബാബു,ബാബു ഉമ്മൻ,ജി.യോഹന്നാൻ കുട്ടി,സി.പി.ശാമുവേൽ
,കെ.ബാബുക്കുട്ടി,കെ.കെ. അലക്സാണ്ടർ,
സഖറിയ വർഗീസ്
എന്നിവർ പ്രസംഗിച്ചു.
വൈഎംസിഎ പ്രസ്ഥാനത്തിൻ്റെ 180-മത് വാർഷികം,പുനലൂർ സബ് റീജിയൻ 15-ാമത് വാർഷികം എന്നിവ പ്രമാണിച്ച് 20 മുൻ സബ് റീജിയൻ ചെയർമാൻമാരെ യോഗത്തിൽ ആദരിച്ചു.
കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പുനലൂർ സബ് റീജിയനിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളായ കുളത്തൂപ്പുഴ,കരിക്കം, പുനലൂർ,ആയൂർ വൈഎംസിഎ യൂണിറ്റുകൾക്ക് അവാർഡുകൾ സമ്മാനിച്ചു.




- Advertisement -
Comments are closed.