പ്രഭാഷകനും എഴുത്തുകാരനുമായ റവ. പി എ എബ്രഹാം (കാനം അച്ചൻ) അക്കരെ നാട്ടിൽ
കോട്ടയം:: പ്രഭാഷകനും ഗ്രന്ഥകാരനും എഴുത്തുകാരനുമായ റവ. പി എ എബ്രഹാം(91) (കാനം അച്ചൻ) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.
1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചെലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ എന്ന യാക്കോബായ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യർത്ഥിയായിരിക്കുമ്പോൾ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം പട്ടം സ്വീകരിച്ചു വൈദീകനായി കോട്ടയം ജില്ലയിൽ വിവിധ പള്ളികളിൽ ശുശ്രൂഷിച്ചു.
പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന കാനം അച്ചൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ സുവിശേഷനായിരുന്നു.
നർമ്മം ചാലിച്ച പ്രഭാഷണങ്ങൾ ആരേയും ആകർഷിക്കുന്നതായിരുന്നു. ചർച്ച് ഓഫ് ഗോഡ് മുഖപത്രമായ സുവിശേഷ നാദത്തിൻ്റെ മുഖ്യ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീക ശരീരം ഭവനത്തിനടുത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് സംസ്കാരം പിന്നീട്.
അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച വ്യക്തിയാണ് കാനം അച്ചൻ.
പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് അഗപ്പെ സഭയുടെ അംഗമാണ്. കറുകച്ചാൽ ചമ്പക്കര പാറയ്ക്കൽ കുടുംബാംഗമാണ് കാനം അച്ചൻ.
ഭാര്യ: വാഴൂർ ചിറക്കടവ് കൊച്ചുവീട്ടിൽ ഏലിയാമ്മ ഏബ്രഹാം.
മക്കൾ: നിർമ്മല (കുറിച്ചി), ബിജു ഏബ്രഹാം (യുഎസ്എ), ജിജി മോൾ (കൂത്താട്ടുകുളം).
മരുമക്കൾ: ജേക്കബ് തോമസ്(കുറിച്ചി), ഷൈനി (യുഎസ്), ജോൺസൺ സി. വർഗീസ് (കൂത്താട്ടുകുളം).
Comments are closed.