വയനാട് ദുരന്തം പശ്ചാത്തലമാക്കി ഹ്രസ്വചിത്രം ഒരുക്കി തപോവൻ വിദ്യാലയം
അടൂർ . വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മണക്കാല തപോവൻ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ പ്ലസ് വൺ വിദ്യാർഥികൾ തയാറാക്കിയ ഷോർട് ഫിലിം ‘വാഷ്‌ഡ് എവേ’ ശ്രദ്ധേയമാകുന്നു.
വയനാട് ചൂരൽമലയിലും മുണ്ടക്കയലും ഉണ്ടായ ഉരുൾ പൊട്ടൽ പ്രമേയമാക്കിയും ഇതു കാണുന്ന ഒരു വിദ്യാർഥിക്കുണ്ടാകുന്ന മാനസിക ആഘാതത്തേയും അധികരിച്ചുമാണ് ലഘുചലച്ചിത്രം നിർ മിച്ചിരിക്കുന്നത്.
പ്ലസ് വൺ വിദ്യാർഥികളായ ജാസ്മിൻ ജേക്കബ്, നിരഞ്ജന അനീഷ്, സാനിയ ബിജു, കെസിയ ജോർജ്, ഗൗരിഭാവന, ആദിത്യ അജിത്ത്, എസ്.ആദി നാദ്, ആർദ്ര ആർ.നായർ, അലീ ഥിയ എസ്.മോഹൻ, ജസ്ലിൻ, പൂജ എന്നിവരുൾപ്പെടുന്ന ടീമാണ് അണിയറയിൽ പ്രവർത്തിച്ചി രിക്കുന്നത്. ഇതിന്റെ പ്രകാശനം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. റെജി മാത്യു നിർവഹിച്ചു.
ഈ ചിത്രം ഇതിനോടകം ഒട്ടേറെ പേർ കണ്ടതായും ഏറെ ശ്രദ്ധനേടിയതായും വൈസ്പ്രിൻസിപ്പൽ ഫാ. ജെറിൻ ജോൺ പറഞ്ഞു.
Comments are closed.