എ.ജി അടൂർ സെക്ഷന്റെ പ്രവർത്തനോത്ഘാടനവും പവർ കോൺഫ്രൻസും സമാപിച്ചു
അടൂർ : അസംബ്ളീസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ 2024 – 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും അതിനോട് അനുബന്ധിച്ച് പവർ കോൺഫ്രൻസും 2024 ഓഗസ്റ്റ് 22 വ്യാഴം മുതൽ 24 ഞായർ വരെ റിവൈവൽ ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ യൂത്ത് സെന്ററിൽ വെച്ച് നടത്തപ്പെട്ടു. പ്രസ്ബിറ്റർ പാസ്റ്റർ ജോസ് റ്റി. ജോർജ്ജ് ഉത്ഘാടനം നിർവഹിച്ചു. ബ്രദർ സുരേഷ് ബാബു ( തിരുവനന്തപുരം ), പാസ്റ്റർ സാം ജോർജ്ജ് ( ഭാരതിപുരം ) പാസ്റ്റർ ഷാബു ജോൺ ( തൂവയൂർ ), പാസ്റ്റർ സി. ജി. ആന്റണി (അടൂർ ) എന്നിവർ ദൈവ വചനം ശുശ്രുഷിച്ചു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ഷാജി എസ്. ഖജാൻജി പാസ്റ്റർ സന്തോഷ് ജി. എന്നിവർ അധ്യക്ഷത വഹിച്ചു. പ്രിൻസ് ഡാനി, ജെയ്സൺ കടമ്പനാട് എന്നിവർ ഗാന ശുശ്രുഷ നിർവഹിച്ചു. ആസാധരണ ആത്മസാന്നിധ്യവും ദൈവ ശക്തിയും വചന വെളിപ്പാടും ജന പങ്കാളിത്തവും നിറഞ്ഞുനിന്ന ഈ മീറ്റിംഗ് അടൂർ സെക്ഷനിൽ ഒരു വലിയ ഉണർവ്വിന് തുടക്കം കുറിച്ചു.
2024 ജൂലൈ 17 ന് ആണ് സെക്ഷന് പാസ്റ്റർ ജോസ് റ്റി. ജോർജ്ജ് നേതൃത്വം നൽകുന്ന പുതിയ കമ്മറ്റി അധികാരത്തിൽ വന്നത്. സഹോദരന്മാരായ പി. ഡി. ജോണിക്കുട്ടി (അങ്ങാടിക്കൽ ) ബേബി ഡാനിയേൽ (ഇടക്കാട് ) എന്നിവർ കമ്മറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നു.
Comments are closed.