മലങ്കര മാർത്തോമാ സഭ സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറിയായി റവ സജേഷ് മാത്യൂസും ട്രഷററായി മാത്യൂസൺ പി തോമസ് തിരഞ്ഞെടുക്കപ്പെട്ടു

തിരുവല്ല : മാർത്തോമാ സഭ സൺഡേ സ്കൂൾ സമാജം 2024- 27 വർഷത്തെ ജനറൽ സെക്രട്ടറിയായി റവ സജേഷ് മാത്യൂസും, ട്രഷററായി മാത്യൂസൺ പി തോമസ് തിരഞ്ഞെടുക്കപ്പെട്ടു.

റവ സജേഷ്. മാത്യൂസ് മാർത്തോമാ സഭയുടെ തിരുവനന്തപുരത്ത് ഉള്ള കൗൺസിലിംഗ് ആൻഡ് ഗൈഡൻസ് സെൻറർ ഡയറക്ടർ ആയി പ്രവർത്തിച്ചുവരുന്നു. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട മാത്യുസൺ പി തോമസ് റാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ കോന്നി ജറുസലേം മാർത്തോമ ഇടവക അംഗവും കോന്നി റിപ്പബ്ലിക് സ്കൂളിലെ മുൻ അധ്യാപകനും ആണ്. രാജ്യത്തെ മികച്ച സ്കൗട്ട് യൂണിറ്റിനും സ്കൗട്ട് മാസ്റ്ററുമുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് അവാർഡും, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡൻസ് സ്റ്റേറ്റ് അസോസിയേഷൻ നൽകുന്ന മെഡൽ ഓഫ് മെറിറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്. നിലവിൽ റാന്നി നിലയ്ക്കൽ ഭദ്രാസന കൗൺസിൽ അംഗവും സണ്ടേസ്ക്കൂൾ സമാജം ഇൻറ്റേണൽ ഓഡിറ്ററായും സമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading