ക്രൈസ്‌തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ യൂത്ത് റിട്രീറ്റ് ആൻഡ് അക്കാഡമിക് എക്സലൻസ് അവാർഡ് – 2024 നാളെ

പട്ന: ബീഹാറിന്റെ സുവിശേഷീകരണത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്‌തവ എഴുത്തുപുരയുടേയും ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സെമിനാറും അക്കാഡമിക് എക്സലൻസ് അവാർഡ് വിതരണവും ഓഗസ്റ് മാസം 26-ാം തീയതി രാവിലെ 9 മണി മുതൽ പാട്‌നായിൽ ഉള്ള ബാപ്റ്റിസ്‌റ്റ് യൂണിയൻ ചർച്ചിൽ നടക്കുന്നു. ദൈവദാസന്മാരായ എം.വി. തോമസ് (പട്ന) ഉജ്വാൽ ദാസ് (കൊൽക്കത്ത) അതുൽ സിൻഹ (ധൻബാദ്) എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.

News Middle Advt Banner

പ്രസ്തുത മീറ്റിങ്ങിൽ ബീഹാർ ക്രൈസ്തവ സമൂഹത്തിൽ നിന്നും 2023-24 അദ്ധ്യായന വർഷത്തിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഫലകവും ക്യാഷ് അവാർഡും നൽകി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സുജൻ വർഗീസ് 8002367788, ബ്രദർ ഡാനിയേൽ ഗോഡ്സൻ 8757107073 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

മീഡിയാ കോ-ഓർഡിനേറ്റർ, ക്രൈസ്‌തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ.
പാസ്റ്റർ ജിജോ ജോസഫ് 9939354538

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading