വൈഎംസിഎ പുനലൂർ സബ് റീജിയൻ നേതൃത്വ ശില്പശാലയും ആദരവും ആഗസ്റ്റ് 25 ന്

മണ്ണൂർ :വൈഎംസിഎ പുനലൂർ സബ് റീജിയൻ
നേതൃത്വ ശില്പശാലയും
മുൻ സബ് റീജിയൻ ചെയർമാൻമാരെ ആദരിക്കലും മണ്ണൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ ആഗസ്റ്റ് 25 ഞായർ ഉച്ചകഴിഞ്ഞ് 3 ന് നടക്കും.എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. സബ് റീജൻ ചെയർമാൻ പ്രൊഫ.ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിക്കും. മണ്ണൂർ വൈഎംസിഎയുടെ പ്രവർത്തന വർഷത്തെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി നിർവഹിക്കും.നേതൃത്വം-നവീനമാനങ്ങൾ എന്ന വിഷയത്തെ അധികരിച്ച്
മാസ്റ്റർ ട്രെയിനറും, നാഷണൽ ചൈൽഡ് ഡെവലമെന്റ് കൗൺസിൽ
(എൻസിഡിസി) ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറുമായ ബാബാ അലക്സാണ്ടർ ക്ലാസെടുക്കും. സബ് റീജിയൻ ജനറൽ കൺവീനർ ഷിബു.കെ.ജോർജ് മോഡറേറ്ററായിരിക്കും.
മണ്ണൂർ ശാലേം മാർത്തോമ്മാ ചർച്ച് വികാരി റവ.ടെനി തോമസ് സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.മണ്ണൂർ വൈഎംസിഎ പ്രസിഡൻ്റും സബ് റീജിയൻ വൈസ് ചെയർമാനുമായ ബിനു.കെ.ജോൺ, സബ് റീജിയൻ ലീഡർഷിപ്പ് ആൻഡ് ട്രെയിനിങ് കൺവീനർ ജോൺ.പി.കരിക്കം ,മണ്ണൂർ വൈഎംസിസി സെക്രട്ടറി കെ.ബേബി എന്നിവർ പ്രസംഗിക്കും.

വൈഎംസിഎ പ്രസ്ഥാനത്തിൻ്റെ 180-മത് വാർഷികം,പുനലൂർ സബ് റീജിയൻ 15-ാമത് വാർഷികം എന്നിവ പ്രമാണിച്ച് 20 മുൻ സബ് റീജിയൻ ചെയർമാൻമാരെ യോഗത്തിൽ ആദരിക്കും.
കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പുനലൂർ സബ് റീജിയനിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകൾക്ക് അവാർഡുകൾ സമ്മാനിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply