വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും
കലയപുരം: ഐ.പി.സി കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ ഒമ്പതാമത് വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2024,ആഗസ്റ്റ് 25 ഞായറാഴ്ച മുതൽ 31 ശനിയാഴ്ച വരെ ഐ.പി.സി കലയപുരം ഹെബ്രോൻ ഹാളിൽ വച്ച് നടക്കും.
ഞായറാഴ്ച വൈകിട്ട് 6 മണിക്ക്,സെന്റർ പാസ്റ്റർ ജോസഫ് കുട്ടിയുടെ അധ്യക്ഷതയിൽ ചെയർമാൻ പാസ്റ്റർ തോമസ്. എം.കിടങ്ങാലില്‍ പ്രസ്തുത യോഗം പ്രാർത്ഥിച്ച് ആരംഭിക്കും. പാസ്റ്റർമാരായ തോമസ് എം കിടങ്ങാലില്‍ ,സുജേഷ്(കോന്നി),റെജി മാത്യു (കോട്ടയം ),ജോൺസൺ കലായിൽ,മഞ്ചേഷ് (മാങ്ങാനം),ബോബൻ ക്ലിറ്റസ് (പുനലൂർ ), ബെഞ്ചമിൻ വർഗീസ്, സിസ്റ്റർ ശ്രീലേഖ(മാവേലിക്കര )എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ശനിയാഴ്ച നടക്കുന്ന മാസയോഗത്തോടുകൂടി മീറ്റിങ്ങുകൾ അവസാനിക്കും. പാസ്റ്റർ ജിജി ജോർജ്, പാസ്റ്റർ ഇ. റ്റി എബ്രഹാം എന്നിവർ പ്രസ്തുത കൂട്ടായ്മകൾക്ക് നേതൃത്വം നൽകും.