സഭകൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യം: സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്താ
പത്തനംതിട്ട: ക്രൈസ്തവസഭകൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിൻറെ ആവശ്യകതയാണ് എന്ന് സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്താ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ കറന്റ് അഫയേഴ്‌സ് കമ്മീഷൻ ബിലീവേഴ്‌സ് ചർച്ച്, ബിലീവേഴ്സ‌് ചർച്ച് മെഡിക്കൽ സെന്റർ കോന്നി സെന്റ് ജോർജ്സ് ഹൈസ്‌കൂൾ ഊട്ടുപാറ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് കോന്നി ഊട്ടുപാറ സെൻറ് ജോർജ് ഹൈസ്കൂളിൽ നടന്ന സ്വീകരണ യോഗത്തിന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, യോഗം ഉദ്ഘാടനം ചെയ്തു.അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ ശ്രീ. ആന്റോ ആൻ്റണി M.P., അഡ്വ. കെ. യു. ജെനിഷ് കുമാർ MLA ശ്രീമതി രേഷ്‌മ മറിയം റോയി (അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്) കുമാരി അലീഷ തെരേസ സജു, വിവിധ ഇടവകകളിലെ വൈദികർ ,കേരള കൗൺസിൽ ഓഫ് ചർച്ചസ് ഭാരവാഹികൾ ,സ്കൂൾ അധ്യാപകർ,കോന്നി ബിലിവേഴ്സ് ഹോസ്പിറ്റൽ പ്രതിനിധികകൾ സി എസ് ഐ ബിഷപ്പ് ഡോ ഉമ്മൻ ജോർജിന് വേണ്ടി സിഎസ്ഐ മധ്യകേരള മഹാ ഇടവക എക്സിക്യൂട്ടിവ് കമ്മറ്റിംഗവും പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ ജോണി ആൻഡ്രൂസ്, റവ സജു തോമസ്, റവ ഷാജി കെ ജോർജ് പ്രസംഗിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ കറന്റ് അഫയേഴ്‌സ് കമ്മീഷൻ ബിലീവേഴ്‌സ് ചർച്ച്, ബിലീവേഴ്സ‌് ചർച്ച് മെഡിക്കൽ സെന്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് കോന്നി ഊട്ടുപാറ സെൻറ് ജോർജ് ഹൈസ്കൂളിൽ നടന്ന സ്വീകരണയോഗം
ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു