വൈ.എം.സി.എ തിരുവല്ല സബ് – റീജൺ പ്രവർത്തനോദ്ഘാടനം
തിരുവല്ല : വൈ.എം.സി.എ സബ് – റീജൺ പ്രവർത്തനോദ്ഘാടനം നാളെ (2024 ആഗസ്റ്റ് 18) വൈകിട്ട് 4 ന് ഇരവിപേരൂർ വൈ.എം.സി.എ ഹാളിൽ നടക്കും. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള യോഗം ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
വൈ.എം.സി.എ സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വിവിധ വൈ. എം.സി.എ കളിൽ നിന്ന് അംഗങ്ങൾ പങ്കെടുക്കുമെന്ന്
ജനറൽ കൺവീനർ സുനിൽ മറ്റത്ത് അറിയിച്ചു.






- Advertisement -