കിഡ്നി ട്രാൻസ്പ്ലാന്റേഷന് സഹായം നൽകി ക്രൈസ്തവ എഴുത്തുപുര ന്യൂസിലാൻഡ് ചാപ്റ്റർ
ഇടുക്കി: കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ ചികിത്സയുമായി ബന്ധപ്പെട്ട ഇടുക്കിയിലുള്ള ഒരു സഹോദരിക്ക് സാമ്പത്തിക സഹായം നൽകി ക്രൈസ്തവ എഴുത്തുപുര ന്യൂസിലാൻഡ് ചാപ്റ്റർ. തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗിയായ സഹോദരിയെ സന്ദർശിച്ച് ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ ഡോ: പീറ്റർ ജോയ്, കേരള ചാപ്റ്റർ പ്രസിഡൻറ് സാമൂവൽ ജോർജ് എന്നിവർ സാമ്പത്തിക സഹായം കൈമാറി.