ക്രൈസ്തവ എഴുത്തുപുര ജനറൽ ആക്റ്റിങ്ങ് പ്രസിഡൻ്റായി ആഷേർ മാത്യു ചുമതലയേറ്റു
തിരുവല്ല : ക്രൈസ്തവ എഴുത്തുപുര ജനറൽ ആക്റ്റിങ്ങ് ജനറൽ പ്രസിഡൻ്റായി ആഷേർ മാത്യു ചുമതലയേറ്റു. നിലവിലെ പ്രസിഡൻ്റ് പാസ്റ്റർ എബിൻ അലക്സ് സഭാശുശ്രൂഷയോടുള്ള ബന്ധത്തിൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് നിയമനം. കഴിഞ്ഞ ദിവസം കൂടിയ ജനറൽ കൗൺസിലാണ് തിരഞ്ഞെടുത്തത്. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ആഷേർ മാത്യു ക്രൈസ്തവ എഴുത്തുപുരയുടെ മുൻ ജനറൽ പ്രസിഡണ്ടായും ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.