‘കരുതൽ’ – ഡയാലിസിസ് കിറ്റ് വിതരണ പ്രോജക്ടുമായി ക്രൈസ്തവ എഴുത്തുപുര
കൂടുതൽ വിവരങ്ങൾക്ക് : +91 9495908988
തിരുവല്ല : ക്രൈസ്തവ എഴുത്തുപുര 10 വർഷം പിന്നിടുന്നതിന്റെ ഭാഗമായി ഡയാലിസിസ് ചെയ്യുന്ന സഹോദരങ്ങൾക്ക് സൗജന്യ ഡയലൈസിസ് കിറ്റ് നൽകുന്ന ‘കരുതൽ’ പ്രോജക്ടുമായി ക്രൈസ്തവ എഴുത്തുപുര കുടുംബം കൈകോർക്കുന്നു. ജാതി മത വ്യത്യാസമില്ലാതെ രോഗ ബാധിതരായവർക്കാണ് ഈ കിറ്റ് കൈമാറുന്നത്. കെ.ഇ യുടെ സാമൂഹിക സേവന വിഭാഗമായ ‘ശ്രദ്ധ’യുടെ നേതൃത്വത്തിൽ ആയിരിക്കും ഈ പ്രവർത്തനം നടക്കുക. കിറ്റ് ആവശ്യമുള്ളവർ +919495908988 എന്ന നമ്പറിൽ രേഖാമൂലം ബന്ധപ്പെടുക. തിരഞ്ഞെടുക്കുന്ന അപേക്ഷകളുടെ മുൻഗണന ക്രമത്തിൽ ആയിരിക്കും വിതരണം നടത്തുന്നത്. സമൂഹ നന്മക്കായി പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്ക് ഈ പ്രവർത്തനങ്ങളിൽ ഭാഗമാകുവാൻ അവസരമുണ്ട്. താല്പര്യമുള്ളവർക്കായി അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.
Kraisthava Ezhuthupura 00790533000021477
IFSC : SIBL0000079
SOUTH INDIAN BANK
THIRUVALLA BRANCH
കൂടുതൽ വിവരങ്ങൾക്ക് :
+91 9495908988