വരും തലമുറയെ സമാധാന ശാക്തീകരണ ചിന്തകളിലേക്ക് നയിക്കുവാൻ കർമ്മ പദ്ധതികൾ അനിവാര്യം: കെ.ഒ.രാജുക്കുട്ടി

യുണൈറ്റഡ് റിലീജയൻസ് ഇൻഷ്യേറ്റീവ് സമാധാന വാരാചരണം സമാപിച്ചു

കൊട്ടാരക്കര:
യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് സൗത്ത് ഇൻഡ്യ റീജിയൻ വിവിധ സംഘടനകളുമായി ചേർന്ന് ഹിരോഷിമ – നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി നടന്നുവന്ന സമാധാന വാരാചരണം കരിക്കം ഇൻ്റർ നാഷണൽ പബ്ലിക് സ്കൂളിൽ നടന്ന സമാധാന റാലിയോടെ
സമാപിച്ചു. സമാധാന സമ്മേളനം സിസിഎച്ച്ആർ ഡയറക്ടർ കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.മാനവികതയ്ക്കും വിശ്വസാഹോദര്യത്തിനും പ്രാധാന്യം നൽകുന്ന കർമ്മപദ്ധതികളിലൂടെ വരും തലമുറയെ സമാധാന ശാക്തീകരണ ചിന്തകളിലേക്ക് നയിക്കണമെന്നും മത തീവ്രവാദ തത്വശാസ്ത്രങ്ങളോടും വർഗീയതയോടും സ്നേഹത്തിന്റെ ഭാഷയിൽ പ്രതികരിക്കുന്ന യുവതലമുറ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

യുആർഐ ഏഷ്യാ കോർഡിനേറ്റർ
ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.കിപ്സ് ഡയറക്ടർ
സൂസൻ ഏബ്രഹാം,
നിഷ.വി.രാജൻ,ഷിബി ജോൺസൺ,പി.ജോൺ,എം തോമസ് എന്നിവർ പ്രസംഗിച്ചു.

വാരാചരണത്തിന്റെ ഭാഗമായി കരിക്കം കിപ്സ്,ചെങ്ങമനാട്
ബിആർഎം സെൻട്രൽ സ്കൂൾ,ഓടനാവട്ടം കോസ്മിക് സെൻ്റർ
എന്നിവിടങ്ങളിൽ
ഫോട്ടോ പ്രദർശനം,സമാധാന കോൺഗ്രസ്,വൈറ്റ് ഫ്ലാഗ് മാർച്ച്,അണുവായുധ വിരുദ്ധ പോസ്റ്റർ രചന,സമ്മേളനങ്ങൾ എന്നിവ നടന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply