അനുസ്മരണം: രാജുച്ചായനെ ഓർക്കുമ്പോൾ…

പാസ്റ്റർ ബെന്നി ജോൺ, ഓവർസിയർ, ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ, കൊൽക്കത്ത

ചില കോൺഫ്രൻസുളോടുള്ള ബന്ധത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ആയിരിക്കുന്ന സമയത്താണ് പ്രീയ ‘രാജുച്ചായൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന’ റവ.രാജു തോമസ്സിന്റെ രോഗം വിവരം അറിഞ്ഞത്, ആ സമയത്ത് ഞാൻ ആയിരുന്ന ഡാളസ് ചർച്ച് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകൻ റവ.സതീഷ് കുമാറിനോട് പറയുകയും, ഈ വിഷയത്തിനുവേണ്ടി ആ സഭ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.ചില മണിക്കൂറുകൾ കഴിഞ്ഞ് മനസിനെ വളരെ ഏറെ വിഷമിച്ചുക്കൊണ്ടും, ഞെട്ടൽ ഉളവാക്കിയും ഞങ്ങൾക്ക് ഏറെ പ്രീയനായിരുന്ന രാജൂച്ചായന്റെ വിയോഗവാർത്ത അറിയുന്നത്.1991 മുതൽ പതിറ്റാണ്ടുകളുടെ ഓർമ്മകൾ മനസിൽ നീറഞ്ഞുനിൽക്കുന്നു.ഒരു വേദപഠിതാവായി ഞാൻ ബോംബെയിൽ എത്തുമ്പോൾ, അന്ന് ഞങ്ങളുടെ ബൈബിൾ സ്കൂളിന്റെ ഡീൻ ആയും ദൈവസഭയുടെ വിവിധ ചുമതലകളിലും അദേഹം ആയിരുന്നു. ഏറെ ആശയസംപുഷ്ടവും ദൈവീകജ്ഞാനത്തിലും, തികഞ്ഞ പരിജ്ഞാനത്തോടെയും പഠിപ്പിച്ചിരുന്ന ഒരു അദ്ധ്യാപകനായിരുന്നു അദേഹം എന്നത് ഏറെ ശ്രേഷ്ഠമായ ഓർമ്മകളാണ്.തന്നോട് അടുക്കുന്ന ഏതൊരു ആളും ഇഷ്ടപ്പെടുന്ന ഒരു ലളിതമായ ഇടപെടൽ അദേഹത്തിന്റെ മഹിമ തന്നെയായിരുന്നു. പിന്നീട് ഞാൻ കൊൽക്കത്ത ദൈവസഭയുടെ ശുശ്രൂഷകനായിരുന്ന അവസരത്തിൽ അദേഹം അവിടെ വരികയും ചില ദിവസങ്ങൾ ഞങ്ങൾക്ക് ദൈവസന്നിധിയിൽ ചിലവഴിക്കുവാനും ദൈവം അവസരങ്ങൾ നൽകിട്ടുണ്ട് .അന്ന് അവിടെയുള്ള സഭയ്ക്കും,വിശേഷാൽ യുവജനങ്ങൾക്കും അദേഹത്തിന്റെ ശുശ്രൂഷകൾ ഏറെ ആവേശവും അനുഗ്രഹപ്രദവുമായിരുന്നു. അന്ന് അദേഹം പഠിപ്പിച്ച പാട്ട് ഞാൻ ഓർക്കുന്നു ‘ആരാധ്യൻ യേശുപരാ, വണങ്ങുന്നു ഞാൻ പ്രീയനെ… ഇന്നും ആ പാട്ടിന്റെ വരികൾ ഞങ്ങൾക്ക് ഏറെ പ്രത്യാശയും, ദൈവത്തോടുള്ള അടുപ്പവും ഉളവാക്കുന്നതായിത്തീർക്കുന്നതാണ്.
പതിനാലിൽപരം വർഷങ്ങൾ ഞങ്ങൾക്ക് ഒരുമിച്ച് ദൈവസഭയുടെ ദേശീയ സമിതിയായ ആൾ ഇന്ത്യാ ഗവേർണിങ് ബോഡിയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ അവസരം ലഭ്യമായത് ഓർക്കുന്നു. വിവിധ സമയങ്ങൾ ഒരുമിച്ച് യാത്രകൾ ചെയ്യുവാനും, വിവിധ ചുമതലകളിൽ ഞങ്ങൾ രാജ്യത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളിൽ ആയിരിക്കുന്ന അവസരത്തിലും, ദൈവരാജ്യവിസ്തൃതിയ്ക്കായും, ദൈവസഭയുടെ കെട്ടുപണിയ്ക്കായും നേരിട്ടും, അല്ലാതെയും അനേകം കാര്യങ്ങളിൽ ഇടപെടുവാൻ ദൈവം അവസരം നൽകിയത് ഓർക്കുന്നു.
ദൈവം അദ്ദേഹത്തിന് നൽകിയ ധന്യമായ കുടുംബത്തെയെ ഓർത്തു സ്തുതിക്കുന്നു.വിശേഷാൽ ഓമനാമാമ്മ ഒരു നിഴൽ പോലെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഒരു പരിധിവരെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയും പ്രാർത്ഥന പിൻബലവും പ്രീയ അമ്മാമ്മയായിരുന്നു.ഞങ്ങൾക്ക് കുടുംബമായി പരസ്പരം ഏറെ സ്നേഹിക്കുവാനും സഹകരിക്കുവാനും ഇടയായിട്ടുണ്ട്. വിശേഷാൽ എന്റെ സഹധർമ്മിണി ഷേർളിയെയും, ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെയും അവർ ഏറെ സ്നേഹിച്ചിരുന്നു എന്നത് ഞങ്ങൾ സന്തോഷത്തോടെ സ്മരിക്കുന്നു.പ്രീയ അമ്മാമ്മയെയും കുഞ്ഞുങ്ങളെയും സർവ്വശക്തനായ ദൈവം സകല ബുദ്ധിയെയും കവിയുന്ന ദൈവീക സമാധാനം കൊണ്ട് ആശ്വാസിപ്പിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുകയും ചെയ്യുന്നു.താൻ പഠിപ്പിച്ച പാട്ടിലെ വരികൾ പറയുന്നപോലെ ആരാധന്യായ യേശുകർത്താവിന്റെ പാദങ്ങൾ ചുംബിക്കാൻ, ദൈവം തന്നെ ഏൽപിച്ച ഉത്തരവാദിത്വങ്ങൾ വളരെ അധികം വിശ്വസ്തതയോടെ നിർവഹിച്ച് കടന്നു പോയ പ്രീയ രാജുച്ചായനെ, ആ പ്രത്യാശയുടെ പൊൻപുലരിയിൽ വീണ്ടും കാണാം. പ്രീയ കുടുംബാംഗങ്ങളുടെയും ഇന്ത്യാ ദൈവസഭയുടെ നോർത്തേൺ റീജിയന്റെയും അഗാധമായ ദുഃഖത്തിൽ ഞങ്ങൾ കുടുംബമായും ഇന്ത്യാ ദൈവസഭയുടെ സെൻട്രൽ ഈസ്റ്റേൺ റീജിയനും പങ്കു ചേരുന്നു.കർത്താവ് ഏവരെയും വചനത്തിന്റെ ശക്തിയാൽ ധാരാളം ആശ്വാസം പകർന്നു നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply