ഓസ്ട്രേലിയിലെ ട്രറാൽഗണ്ണിൽ മലയാളം കൂട്ടായ്മ ആരംഭിച്ചു

ട്രറാൽഗൻ: ഓസ്ട്രേലിയിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന്ന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നാളിതുവരെ ട്രറാൽഗൺ എന്ന സ്ഥലത്ത് ഒരു മലയാളം കൂട്ടായ്മ ഉണ്ടായിരുന്നില്ല. അതിനാണ് ഇന്ന് അറുതി വന്നിരിക്കുന്നത്.

ഓസ്ട്രേലിയിലെ വിക്റ്റോറിയ സംസ്ഥാനത്തെ ട്രറാൽഗൻ എന്ന പട്ടണത്തിൽ പ്രഥമ മലയാളി പെന്തകോസ്ത് കൂട്ടായ്മക്ക് ഇന്ന് തുടക്കമായി. ട്രറാൽഗൺ പ്രയർ ഫെൽലോഷിപ്പ് എന്ന പേരിൽ തുടക്കമിട്ടിരിക്കുന്ന കൂട്ടായ്മ ഇന്ന് (28.07.24) വൈകുന്നേരം പാസ്റ്റർ ബിന്നി സി മാത്യു പ്രാർത്ഥിച്ച് ആരംഭിച്ചു. പ്രഥമ യോഗത്തിൽ ട്രറാൽഗണ്ണിലും പരിസര പ്രദേശങ്ങളിലും നിന്നുമായി നിരവധി ദൈവമക്കൾ പങ്കെടുത്തു. എല്ലാ രണ്ടാം ഞായറാഴ്ചയും നാലാം ഞായറാഴ്ചയും വൈകുന്നേരം 5.30 മുതൽ നടക്കുന്ന ശുശ്രൂഷകൾക്ക് പാസ്റ്റർ ബിന്നി സി. മാത്യു നേതൃത്വം നൽകുന്നു. അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മയ്ക്കും ആത്മനിറവളിലുള്ള ആരാധനയ്ക്കുമായി ട്രറാൽഗണ്ണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദൈവമക്കളെയും ഈ കൂടിവരവിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading