ഐ.പി.സി ആയൂർ സെന്ററിന് പുതിയ നേതൃത്വം
വാളകം : ഐ.പി.സി ആയൂർ സെന്ററിന് പുതിയ നേതൃത്വം. 2024 ജൂലൈ മാസം 14-ാം തീയതി ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ഐപിസി ഹെബ്രോൻ വാളകം ഈസ്റ്റ് സഭയിൽ വച്ച് ഐപിസി ആയൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി മീറ്റിങ്ങിൽ പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ സണ്ണി എബ്രഹാം, വൈസ് പ്രസിഡന്റ്
പാസ്റ്റർ യോഹന്നാൻ ജോർജ് (ചെറുവല്ലൂർ),
സെക്രട്ടറി പാസ്റ്റർ ബിജു പനംന്തോപ്പ് (വാളകം E), ജോയിൻ സെക്രട്ടറി
G കുഞ്ഞച്ചൻ (വാളകം W),
ട്രഷറാർ റോബിൻ R.R (വാളകം W)
എന്നീ എക്സിക്യൂട്ടീവ്സ് അടങ്ങുന്ന 21അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
സെന്റർ പബ്ലിസിറ്റി കൺവീനർ
പാസ്റ്റർ ഷിജു മാത്യു