ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ നവംബർ. 13 മുതൽ 17 വരെ നിലമ്പൂരിൽ നടക്കും
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ നവം. 13-17 വരെ നിലമ്പൂരിൽ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ജൂൺ 25ന് നടന്ന സംസ്ഥാന കൗൺസിലാണ് തീരുമാനമെടുത്തത്.
സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ (സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട് (ജോ. സെക്രട്ടറി), പി.എം ഫിലിപ്പ് ( (ട്രഷറാർ), ജയിംസ് ജോർജ് (ജോ. സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.