ഐ.പി സി സോദരി സമാജം കോട്ടയം മേഖല സമ്മേളനം നടന്നു

കോട്ടയം: ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ വിമൻസ് ഫെലോഷിപ്പ് കോട്ടയം മേഖല സമ്മേളനം ഐപിസി കാഞ്ഞിരപ്പള്ളി സെൻററിന്റെ ആതിഥേയത്വത്തിൽ ജൂൺ 22ന് പൊൻകുന്നം വൈസ് മെൻസ് ഹാളിൽ നടന്നു.
ഐപിസി കാഞ്ഞിരപ്പള്ളി സെൻറർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മത്തായി ഉദ്ഘാടനം ചെയ്യുകയും മുഖ്യസന്ദേശം നൽകുകയും ചെയ്‌തു. ദേശത്തിൻറെ വിടുതലിനു വേണ്ടി
എസ്ഫേറിനെ പോലെ ജീവിതം സമർപ്പിച്ചവരും റാഹേലിനെ പോലെയും ലേയയെ പോലെയും ദൈവ ഭവനം പണിയുന്നതിന് വേണ്ടി അധ്വാനിക്കുന്നവരും ആയിരിക്കണം സഹോദരിമാരെന്ന് പാസ്റ്റർ വർഗീസ് മത്തായി പറഞ്ഞു. ആത്മീയരും സാമൂഹിക പ്രതിബദ്ധതയുള്ളവരു മായ ഉത്തമ പൗരന്മാരെ നമ്മുടെ ഭവനങ്ങളിൽ ശിക്ഷണവും പത്യോപദേശവും നൽകി
വളർത്തിയെടുക്കണം
അദ്ദേഹം തുടർന്ന്
പറഞ്ഞു.
മേഖല ജോയിൻ സെക്രട്ടറി സിസ്റ്റർ ലില്ലിക്കുട്ടി ബേബി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡൻറ് സിസ്റ്റർ സോഫി വർഗീസ് സ്വാഗതം ആശംസിച്ചു. മേഖലാ സെക്രട്ടറി സിസ്റ്റർ മേഴ്സി ബിജു റിപ്പോർട്ട് അവതരിപ്പിക്കുകയും സിസ്റ്റർ ശുഭാ റോയ് സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
മുൻ സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സൂസൻ എം ചെറിയാൻ സന്ദേശം നൽകി. പി ഓ റോയ് (ഡിവൈഎസ്പി), പാസ്റ്റർ ജോസഫ്
ജോൺ, സുവി. റെജീൻ രാജൻ എന്നിവർ ആശംസ അറിയിച്ചു. പാസ്റ്റർമാരായ പി എം മാത്യു, ജേക്കബ് ജോൺ, സിജു കെ, ബ്രദർ മോഹൻദാസ്, സിസ്റ്റർ സുജാ ജോർജ്, സിസ്റ്റർ അന്നമ്മ ഫിലിപ്പ് എന്നിവർ പ്രാർത്ഥിച്ചു. സിസ്റ്റർ സാലിക്കുട്ടി തോമസ് നന്ദി രേഖപ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.