അനുകരണങ്ങൾ ആപത്താകുമ്പോൾ | ജോബിൻ ജോർജ്ജ്

രസകരമായി തോന്നുന്നതും മറ്റുള്ളവർ അനുകരിക്കുന്നതുമായ കാര്യങ്ങൾ അനുകരിക്കുക എന്നത് ഏവരുടെയും ഒരു ശീലമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ സമൂഹത്തിൽ ‘outdated’ ആയി പോകുമോ മറ്റുള്ളവരുടെ അംഗീകാരം കിട്ടാതെ ആകുമോ എന്നതൊക്കെ ആവാം അതിനു കാരണം.

എന്നാൽ മുൻ തലമുറകൾ അംഗീകരിച്ചിരുന്നത് നല്ല അധ്യാപകരെയോ, പ്രാസംഗികരെയോ, ആത്മീയ ഗുരുക്കന്മാരെ ഒക്കെ ആണെങ്കിൽ ഇന്നത്തെ തലമുറ അനുകരിക്കുന്നതും ആരാധിക്കുന്നതും സിനിമകളിലെ ‘വില്ലനിസം’ കാണിക്കുന്ന നായകന്മാരെയാണ്. മദ്യവും മയക്കുമരുന്നും മറ്റു ഉപയോഗിക്കുന്നത് ഹീറോയിസം ആണെന്ന് പോലും പലരും തെറ്റിദ്ധരിക്കപ്പെടുന്നു.അനുകരണങ്ങൾ കൂടിക്കൂടി ‘Save the date ‘ചില ഹോളിവുഡ് സിനിമകളെ പോലും അമ്പരിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ തരത്തിലേക്ക് മാറി.ക്രിസ്തുവിനെ അനുകരിക്കേണ്ട (ക്രിസ്ത്യാനികൾ) ആയ നാം നമ്മെത്തന്നെ ഒരു പരിശോധന ആവശ്യമാണ്. നമ്മുടെ ഹീറോ ക്രിസ്തു ആണ്, അതു മാത്രമാവണം നമ്മുടെ അനുകരണവും രക്ഷയുടെ പാതയും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.