എഡിറ്റോറിയൽ: ഈ തട്ടിപ്പുകൾ എങ്ങോട്ട്? | രഞ്ജിത്ത് ജോയി

പ്രതിദിനം നിരവധി തട്ടിപ്പുകൾ നടക്കുന്ന ലോകത്താണ് നാം ഇന്നു ജീവിക്കുന്നത്. പെട്ടെന്നു കാശ് ഉണ്ടാക്കുവാനുള്ള തത്രപാടിലാണ് പലരും. ഒൺലൈൻ അല്ലെങ്കിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണം കൂടി കൂടി വരുന്നു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP) പ്രകാരം 2023-ൽ, ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് കുറഞ്ഞത് 10,319 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡിജിറ്റൽ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് ക്യുആർ കോഡ് സ്‌കാം അലേർട്ട് തട്ടിപ്പുകൾക്കും വിധയമാകുന്നവർ ; ടു-ഫാക്ടർ ഓതൻ്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കത്തവരും ബങ്കിൽ നിന്നും നമ്മെ ഇത്തരം കാര്യങ്ങൾക്കു വേണ്ടി ഫോൺ ചെയ്യില്ല എന്ന വിവരം അറിവില്ലാത്തവരുമാണ്.
നിക്ഷേപങ്ങൾ ഇരട്ടിയാക്കാം എന്നു പറഞ്ഞ വിളിക്കളും പരസ്യമെസേജുകൾ അനവധിയായി നമ്മുടെ ഫോണിലേക്കു ഒഴികി വരുന്നു. അതുപോലെ ഡ്യൂപ്പിക്കേറ്റ് ഡീമാറ്റ് ഷെയർ ട്രഡിങ്ങ് അക്കോണ്ട്കൾ തുടങ്ങിയും തട്ടിപ്പുകൾ നടക്കുന്നു. വീട്ടിലിരുന്നു അധികം വരുമാനം എന്നു പറഞ്ഞു വരുന്ന അറിയിപ്പുകൾ നാം അവഗണിക്കുന്നില്ലെങ്കിൽ വീഴുന്നത് മറ്റൊരു കെണിയിലായിരിക്കും. കഴിഞ്ഞദിവസം താങ്ങളുടെ മകൻ ഞങ്ങളുടെ കൈവശം എന്നു പറഞ്ഞും പ്രമുഖപാസ്റ്ററുടെ ഡ്യൂപ്രിക്കേറ്റ് സോഷിൽ മീഡിയ അക്കോണ്ടിൽ നിന്നും പണം ചോദിച്ചു കൊണ്ടും ഈ ലേഖകനു ഫോൺ കോളുകൾ വന്നു. എന്നാൽ കാര്യങ്ങളെ സമചിത്തതയോടെ നേരിടുവാൻ ദൈവം സഹായിച്ചു.

സ്വയം പഠിക്കുക, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, ഫോണുകളിൽ വരുന്ന മെസേജുകളും ലിങ്കുകളും വളരെ ശ്രദ്ധയോടെ ഉപയോഗിച്ച് നിങ്ങളുടെ ഫോണുകൾ പരിരക്ഷിക്കുക, നമ്മുടെ ഫോണിൽ ഇല്ലാത്ത ഫോൺ നമ്പരിൽ നിന്നും നാം അറിയാത്ത വാട്ട്സ് ആപ്പ് കോളുകളും വീഡിയോ കോളുകളും പരമാവധി ഒഴിവാക്കുക, ഫോണിൽ “Do not disturb” ആക്ടിവേറ്റ് ചെയ്യുക, നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ ഇടവിടാതെ പരിശോധിക്കുക, വാർത്താ ഉറവിടങ്ങൾ, സർക്കാർ വെബ്‌സൈറ്റുകൾ, ഉപഭോക്തൃ സംരക്ഷണ ഏജൻസികൾ എന്നിവയിലൂടെ ഏറ്റവും പുതിയ അഴിമതികളും വഞ്ചനകളും സംബന്ധിച്ച അലേർട്ടുകൾ ഹൃദയത്തിൽ സംഗ്രഹിക്കുക .

മിക്ക തട്ടിപ്പുകളുടെയും ലക്ഷ്യം സാമ്പത്തികമാണ്. എന്നാൽ സാമ്പത്തികമല്ലാത്ത തട്ടിപ്പുകളും ഉണ്ട്. ആസന്നഭാവിയിൽ നാം നേരിടാൻ പോകുന്നത് കർത്താവു പറഞ്ഞ അടുത്ത വലിയൊരു തട്ടിപ്പാണ് : ഞാൻ ക്രിസ്തു എന്നു പറഞ്ഞു പലരും നിങ്ങളെ തെറ്റിക്കും എന്നതാണ്. “കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.” കർത്തവു ഇതു പറഞ്ഞിട്ട് നമ്മെ ഓർമ്മിപ്പിക്കുന്നത് : “അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ” (മത്തായി 24:33).
ഈ തട്ടിപ്പുകളുടെ ലോകം എങ്ങോട്ടാ പോകുന്നത് എന്നു നമ്മുക്കറിയില്ല. എന്നാൽ നാം എപ്പോഴും കർത്താവിൻ്റെ വരവിനായി ഒരുക്കത്തോടെ, ഉണർന്നിരിക്കുക എന്നതാണ്. ദൈവവചനത്തെ നമ്മുടെ ഹൃദയത്തിൽ പുതുക്കയും വചനത്തിൽ എപ്പോഴും സന്തോഷിക്കുന്നവരായി തീരാം. ദൈവം വചനം നമ്മെ മാറ്റിമറിക്കുവനായി എൽപ്പിച്ചു കൊടുക്കാം.

രഞ്ജിത്ത് ജോയി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply