നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കുക; അഡ്വ. മാത്യു റ്റി. തോമസ് എം.എൽ.എ
തിരുവല്ല : കാലത്തിന്റെ സ്പന്ദനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന യുവജന സമൂഹമായി വൈ.എം.സി.എ മാറണമെന്നും നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കണമെന്നും സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി നിലകൊള്ളണമെന്നും അഡ്വ. മാത്യു റ്റി തോമസ് എം.എൽ.എ പറഞ്ഞു. വൈ.എം.സി.എ തിരുവല്ല സബ് റീജൻ വാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നുഅദ്ദേഹം. സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജോജി പി. തോമസ്, മുൻ റീജണൻ ചെയർമാൻ അഡ്വ. വി. സി സാബു, വർഗീസ് ടി. മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കൻ, കെ. സി മാത്യു, ജോ ഇലത്തിമൂട്ടിൽ, ലാലു തോമസ്, എബി ജേക്കബ്, അഡ്വ. എം.ബി നൈനാൻ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് ഇ. എ ഏലിയാസ്, വർഗീസ് എം. അലക്സ്, പി. ജി വർഗീസ്കുട്ടി എന്നിവർ പ്രസംഗിച്ചു.