സുവിശേഷയോഗവും സംഗീത വിരുന്നും നടന്നു
കട്ടപ്പന: ലെബ്ബക്കട ഇവാഞ്ചലിക്കൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും നടന്നു. ഇന്നലെ വൈകിട്ട് 6 മണിമുതൽ രാത്രി 9:30 വരെ കാവടിക്കവല ഇവാഞ്ചലിക്കൽ അസംബ്ലി ചർച്ച് അങ്കണത്തിൽ വച്ചാണ് യോഗം നടന്നത്. പാസ്റ്റർ ഷിജു ആന്റണി മുഖ്യ സന്ദേശം നൽകി. ക്രൈസ്റ്റ് വോയിസ് കട്ടപ്പന സംഗീത ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ എൻ. എം പൗലോസ്, പാസ്റ്റർ തോമസ് ജോൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.