ഭാവന: വർഗീസ് മാപ്പിളയും താക്കോലും | ലിജി ജോണി, മുംബൈ

Instagram , Facebook, whats app തുടങ്ങിയവയെല്ലാം അന്നു പ്രഭാതത്തിൽ കണ്ണു തുറന്നത് വർഗ്ഗീസ് മാപ്പിള നിര്യാതനായി എന്ന വാർത്തയുമായിട്ടായിരുന്നു. വാർത്ത കണ്ടവർ കണ്ടവർ പലർക്കും ഷെയർ ചെയ്തു. പലരും ഉന്നതമായ വാക്കുകൾ പരേതനേ കുറിച്ച് ഓർത്തു പറഞ്ഞു.

എന്ത് നല്ല മനുഷ്യനായിരുന്നു, എത്ര നല്ല കാര്യങ്ങൾ ആണ് സഭയ്ക്ക് വേണ്ടി ചെയ്തത്. കുറെ നാൾ വിദേശത്തായിരുന്നു അവിടെ ദൈവരാജ്യത്തിനായി നല്ല പ്രവർത്തനങ്ങൾ ആയിരുന്നു എന്നൊക്കായാ കേട്ടത്, ആ അവിടെ വിശ്വാസികൾക്കായി ഒരു സഭാ ഹാൾ വാങ്ങുന്നതിനായി കുറെയധികം കഷ്ടപ്പെട്ടു പോലും പക്ഷെ അതൊക്കെ ഉപേക്ഷിച്ചു ഇപ്പോൾ നാട്ടിൽ വന്നു താമസം ആരംഭിച്ചിട്ടു അധികനാൾ ആയിട്ടില്ല ഇവിടെയും നല്ല പ്രവർത്തനങ്ങൾ ആയിരുന്നു കുറെയധികം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അതൊക്കെ പലർക്കും അനുഗ്രഹം ആയി എന്നൊക്കെ കേട്ടു.പിന്നെ നല്ലൊരു കവിയും ആയിരുന്നു. ലേഖന പരമ്പര തന്നെ ആരംഭിക്കുവാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. അപ്പോഴാ ഈ മരണം. “ഹാ എന്തു ചെയ്യാം നല്ല മനുഷ്യരെ ദൈവം നേരേത്തെ വിളിക്കും” എന്നാണല്ലോ പറയുന്നത് അടക്ക ശുശ്രൂക്ഷ ഓൺലൈനിൽ കാണും. ലിങ്ക് അയക്കണമേ ഇങ്ങനെ പോയി ഓരോരേ സംസാരങ്ങൾ

വർഗ്ഗീസിൻ്റെ ആത്മാവും ദൈവദൂതനും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. വർഗ്ഗീൻ്റെ ആത്മാവു ഇതെല്ലാം കേട്ട് ധ്രുതപുളകിതാനായി. “ഓ എന്നെ കൊണ്ട് ഞാൻ തോറ്റു. എനിക്ക് ഇത്ര ആരാധകരോ “കർത്താവേ!
സ്വർഗ്ഗത്തിൽ അപ്പോൾ എൻ്റെ സ്ഥാനം എന്താകും. കുറഞ്ഞത് പൗലോസ് അപ്പോസ്തലൻ്റെ തൊട്ടു അടുത്താകും. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ.

എന്നാലും ദൂതാ വലിയ നിലയിൽ നടക്കാൻ പോകുന്ന ശവസംസ്കാര ശുശ്രൂഷ കൂടി കണ്ടിട്ട് പോകമായിരുന്നു. സെൻ്റെട്രൽ പാസ്റ്റർ ഒക്കെ വരും വലിയ ജനാവലി കാണും. അവർ ഒക്കെ എന്നെ കുറിച്ച് പറയുന്ന കോരിത്തരിപ്പിക്കുന്ന വാക്കുകൾ കൂടെ കേട്ടാൽ കൊള്ളായിരുന്നു.

“എന്തിനാ വർഗ്ഗീസേ ഇനി ഭൂമിയിൽ ഉള്ളത് ആഗ്രഹിക്കുന്നേ നിങ്ങളെ കുറിച്ച് ഇതുവരെ പറയുന്നത് കേട്ടിട്ട് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം കിട്ടാൻ പോകുകയല്ലേ വേഗം പോകുന്നത് അല്ലേ നല്ലത് ദൂതൻ ചോദിച്ചു.

ആ ദൂതനും അത് മനസിലായി ഇല്ലേ ശരിയാ വേഗം പോയേക്കാം വർഗ്ഗീസിൻ്റെ ആത്മാവ് മറുപടി പറഞ്ഞു.

അപ്പോഴാണ് ദൂതൻ വർഗ്ഗീസിൻ്റെ ആത്മാവിൻ്റെ കൈയ്യിൽ ഭദ്രമായി പിടിച്ചിരിക്കുന്ന കുറെ താക്കോൽ കൂട്ടം കാണുന്നത്.
വർഗ്ഗീസേ എന്താ ഈ താക്കോൽ അതൊക്കെ  കളഞ്ഞിട്ടുവാ..സ്വര്‍ഗ്ഗത്തിലോട്ടൊന്നു പോവണ്ടേ..”

കൗശലക്കാരന്‍ വർഗ്ഗീസിൻ്റെ  ആത്മാവ്    ദൂതന്‍റെ കാലില്‍ വീണു കേണു..”ഈ താക്കോലൂടെ കൊണ്ടുപോകാന്‍ അനുവദിക്കണേ..
ഞാൻ എഴുതിയ ലേഖനങ്ങൾ എല്ലാം ഒരു ലോക്കറിൽ വച്ചുപൂട്ടി അതിൻ്റെ താക്കോൽ, പിന്നെ ഒരു സഭാ ഹാൾ വാങ്ങി ഇല്ലേ അതിൻ്റെ ഒരു ഡ്യൂപ്പിക്കേറ്റ് കീ പിന്നെ അവളെ എനിക്ക് പൈസാ യുടെ കാര്യത്തിൽ ഇത്തിരി വിശ്വാസ കുറവാ അത് വെച്ച ലോക്കറിൻ്റെ കീ
ഇങ്ങനെ ചിലതേ ഉള്ളു. എനിക്കു കിട്ടാൻ പോകുന്ന  പ്രതിഫലം സ്വർഗ്ഗത്തിൽ ഉണ്ടല്ലോ അതൊക്കെ തുറന്നെടുക്കുവാൻ ഇനി വേറേ key യുടെ ആവിശ്യമില്ല . ഇതു മതി

ഓ ശരി എന്തെങ്കിലും ആവട്ടേ വേഗം വാ ദൂതൻ പറഞ്ഞു
അങ്ങകലെ സ്വര്‍ഗ്ഗം കാണാറായി. വർഗീസ്സിനൊരുക്കിയ വീടുകാണണോ..?ദൂതന്‍ ചോദിച്ചു..
”കാണണമേ..” വർഗീസ് കൂടുതല്‍ വിനീതനായി..വർഗീസ് എന്ന് പേരെഴുതിയ ഒരു കൊട്ടാരം കാണുന്നു..മുറ്റം പലതരം പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്നു..എടുത്താല്‍ പൊങ്ങാത്ത മുന്തിരിക്കുലകള്‍ തൂണുകളില്‍ ചുറ്റിപ്പടര്‍ന്നിരിക്കുന്നു..ആകപ്പാടെ ഒരു തിളക്കം…തറയില്‍ പാകിയ കല്ലുകളോട് ഭൂമിയിലുള്ള ഒന്നും സമമാകില്ല….
ദൂതന്‍ പറഞ്ഞു ”കൊട്ടാരത്തിന്‍റെ വാതില്‍ തുറന്ന് കയറിക്കോളൂ..”

വർഗ്ഗീസ് മടിച്ചുമടിച്ചു നിന്നു..കാര്യം മനസ്സിലായതുകൊണ്ട് ദൂതന്‍ പറഞ്ഞു..

”ഭൂമിയില്‍ നിന്നും കുറേ തക്കോലുകള്‍ കൊണ്ടുവന്നിട്ടില്ലേ…”

”ശരിയാണല്ലോ…”

വർഗീസ് തന്‍റെ കൈയ്യിലിരുന്ന സകല തക്കോലുമിട്ടു വാതിൽ തുറക്കാൻ ശ്രമിച്ചു

എന്താ വർീഗീസേ
ഈ താക്കോൽ കൊണ്ട് വാതിൽ തുറന്നില്ലേ ? ദൂതൻ ചോദിച്ചു.
ഇല്ല പക്ഷെ എനിക്കു തോന്നുന്നു ഒർജിനൽ താക്കോൽ  ലവൻ അടിച്ചു മാറ്റി  അതാകാം.

ഏതു ലവൻ ആണ്  ദൂതൻ  ചോദിച്ചു.

ഞാനൊരു സഭാഹാൾ വാങ്ങി ഇല്ലേ ഇപ്പോൾ അതിൻ്റെ സെക്രട്ടറി ആയിരിക്കുന്നവൻ അവന് അന്നേ അതിൽ നോട്ടം ഉണ്ടായിരുന്നു എന്നെ പുറത്താക്കി അവൻ തന്നെ സെക്രട്ടറി ആയി
അപ്പോൾ ആ താക്കോലും അവൻ അടിച്ചു മാറ്റി.

ആയിക്കോട്ടേ
”വർഗീസേ..ഭൂമിയിലുള്ള നിന്‍റെ നിക്ഷേപത്തിന്‍റെ താക്കോലുകൊണ്ടൊന്നും കൊട്ടാരം തുറക്കില്ല…”ദൂതന്‍ പറഞ്ഞു

”നിന്‍റെ കൈയ്യില്‍ യേശുക്രിസ്തു എന്ന് പേരെഴുതിയ താക്കോല്‍ വല്ലതുമുണ്ടോ..”

വർഗീസ്  തപ്പി..ഇല്ല..അങ്ങനൊന്നില്ല..

”എങ്കില്‍ വേഗം വന്ന വഴിയേ സ്ഥലം വിട്ടോ…”

അതൊന്തു താക്കോൽ യേശുക്രിസ്തു എന്ന താക്കോലോ!

കൊള്ളാം വർഗീസേ താങ്കൾക്ക് ഇതുപോലും അറിയില്ലേ –
വർഗീസേ
ആത്മീയതയിൽ നിന്ന് മനുഷ്യനെ അകറ്റുന്ന മൂന്ന് ” പ ” യെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ –
ആ പ ഫോർ പദവി അതല്ലേ ദൂതൻ ഉദ്ദേശിച്ചത്

വർഗീസേ  ജീവൻ പോയിട്ടും പദവി മറക്കത്തില്ല ഇല്ലേ !

ഹിഹി വർഗിസ് ഒരു ചിരി ചിരിച്ചു. ആ ദൂതാ പിന്നെ “പ ” യെ കുറിച്ച് എന്താണു പറഞ്ഞത്

ആ വർഗീസേ ഒന്നാമത്തെ  പ -പദവി
പിന്നെ ‘പണം “ലാസ്റ്റിൽ “പെണ്ണ് ”
കേട്ടിട്ടുണ്ടോ ഇതിനെ കുറിച്ച്?

ഓ ആ സെബാസ്റ്റ്യൻ പാസ്റ്റർ പ്രസംഗിച്ചതുപോലെ തോന്നുന്നു ഞാൻ അപ്പോൾ വലിയ ശ്രദ്ധ കൊടുത്തില്ല സഭാഹാൾ വാങ്ങുന്നതിനുള്ള പണം എങ്ങനെ സ്വരൂപിക്കണം എന്ന് ചിന്തിക്കുകയായിരുന്നു. അതും എൻ്റെ ഉത്തരവാദിത്വം ആയിരുന്നില്ലേ
കാരണം ഞാൻ ആയിരുന്നില്ലേ സഭാ സെക്രട്ടറി

വർഗീസേ  ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്നറിയാം. തന്നെയുമല്ല  ഞാൻ അല്ല  ഇത് പറയേണ്ടത് – എന്നാലും ഒന്നു പറയാം
പദവി, പണം, പെണ്ണ് ഇതു മൂന്നും ആത്മീയനായവനെ  ദൈവത്തിൽ നിന്നകറ്റുന്നത്.
പദവിയിൽ കയറുമ്പോൾ ആദ്യമൊക്കൊ ഞാൻ നിരന്തരം ദൈവരാജ്യത്തിനായി പ്രവർത്തിക്കും എന്നൊക്കെ ചിന്തിച്ച് തുടങ്ങുന്ന വേല അവസാനം വേലത്തരം ആയി ദൈവത്തിൽ നിന്ന് അകന്നു പോയത് പോലും അറിയാതെ പദവി വഹിച്ചു ജഡീകനായി ജീവിച്ചു പോകും

പിന്നെ  പണം –
ഇല്ലാത്തപ്പോൾ എന്തൊരു വാഗ്ദാനങ്ങളാണ് ദൈവത്തോടെ ഞാൻ അങ്ങനെ ചെയ്യാം അവിടെ വിതക്കാം ഇവിടെ കൊടുക്കാം വേലക്കാരെ ദൈവ രാജ്യത്തിലേക്ക് അയക്കാം എന്നൊക്കെ യുള്ള പ്രകടനപത്രികൾ
എല്ലാം ആയി കഴിഞ്ഞോ സ്വന്തം ആവിശ്യംതീർന്നിട്ടു വേണ്ടേ മറ്റുള്ള പ്രവർത്തനങ്ങൾക്ക് കൊടുക്കാൻ പറ്റുമോ അതുമില്ലാ

അപ്പോൾ ദൂതാ ഇതൊക്കെ മനസിലായി പക്ഷെ വിശ്വാസികൾക്ക് പരസ്ത്രീകളുമായി ബന്ധം ഒന്നും ഇല്ല

വർഗീസേ നീ തന്നെ ഇതു പറയണം ഞാനിപ്പോൾ പരസ്ത്രീയുമായി നീ സംസാരിച്ച വാക്കുകൾ പറയണോ?

അയ്യോ ദൂതാ അതു വേണ്ടാ ഞാൻ പഴയത് എല്ലാം മറന്നുപോയി അതുകൊണ്ട് തെറ്റുപറ്റിയതാ.

ഓഹോ ഇപ്പോൾ ഓർമ്മ വന്നോ

ദൂതൻ ചോദിച്ചു

ഒരബന്ധം ക്ഷമിക്കണം വർഗീസ് ദൂതനോട് പറഞ്ഞു

യേശുക്രിസ്തു എന്ന താക്കോൽ കൈയിൽ ഇല്ലാത്തതിനാൽ വർഗീസേ ഇവിടെ പ്രവേശിക്കാൻ കഴിയില്ല.

‘ വർഗീസേ ”..ഒരു പരുക്കന്‍ ശബ്ദം കേട്ട് വർഗീസ് ചുറ്റുപാടും നോക്കി..
”ദാ ഇവിടെ..”
കറുത്തൊരു രൂപം തന്നെ നോക്കി നില്‍ക്കുന്നു …
”ആരാ”..വർഗീസ് ചോദിച്ചു..
”സാത്താനാ..വാ..തറവാട്ടിലേക്ക് പോകാം..”
”പോ സാത്താനെ ഞാനെെങ്ങും വരുന്നില്ല…
സാത്താനത് കേട്ടതായി ഭാവിച്ചില്ല…
”സ്വര്‍ഗ്ഗത്തില്‍ കേറാന്‍ പറ്റിയില്ല അല്ലേ..”സാത്താന്‍ പരിഹാസച്ചുവയോടെ ചോദിച്ചു..
”മ്..നല്ലകാലത്ത് യേശുക്രിസ്തുവിനെ വിളിച്ചില്ല..
ചുമ്മാ അങ്ങോട്ട് പോകാന്‍ പറ്റില്ലെന്ന് മനസ്സിലായി
ഇനിയെന്താ ചെയ്യുക..” വർഗീസ്ആകെ നിരാശനായി..
”എന്‍റെ കൂടെ വന്നാല്‍ ആ കൈയ്യിലിരിക്കുന്ന താക്കോലുകള്‍ക്കെല്ലാം തുറക്കാന്‍ പറ്റുന്ന കൊട്ടാരത്തിലേക്ക് കൊണ്ടുപോവാം..” സാത്താന്‍ സങ്കടം അഭിനയിച്ചുകൊണ്ട് പറഞ്ഞു..
സാത്താൻ വർഗീസിൻ്റെ അടുക്കേലേക്ക് വരുന്നത് കണ്ട്
പെട്ടെന്ന് വർഗീസ് അയ്യോ രക്ഷിക്കണമേ എന്ന് അലറി വിളിച്ച് ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു വർഗീസിൻ്റെ അലർച്ച കേട്ട് സഹധർമിണി എന്തു പറ്റി മനുഷ്യാ എന്ന് ചോദിച്ചപ്പോൾ ആണ് താൻ ഇതുവരെയും സ്വപ്നം ആണ് കണ്ടത് എന്ന് വർഗീസിന് മനസിലായത്
ഒരു നിമിഷം വർഗീസ് തൻ്റെ ജീവിതത്തിലെ കഴിഞ്ഞു പോയ നാളുകളും അതിൽ തനിക്ക് പറ്റിയ തെറ്റുകളും കുറ്റങ്ങളും കുത്തി തിരിപ്പും ഒക്കെ ഓർത്തു. ഭാര്യ മോളിയേയും കൂടെയിരുത്തി അതുവരെ ഉണ്ടായ തെറ്റുകൾ ദൈവസന്നിധിയിൽ ഏറ്റു പറഞ്ഞു.
യേശുക്രിസ്തു എന്ന താക്കോൽ നഷ്ടപ്പെട്ടാതിരിക്കാൻ തൻ്റെ തെറ്റുകൾ ഏറ്റു പറഞ്ഞു  മാനസാന്തരപ്പെട്ടു.

ലിജി ജോണി മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply