പാസ്റ്റർ വി.പി.തോമസിന്റെ ഭാര്യാമാതാവ് സാറാമ്മ ജോൺ (ചിന്നമ്മ – 80) അക്കരെ നാട്ടിൽ


ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നാഷനൽ ഗവേണിങ് ബോഡി അംഗവും കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും കോട്ടയം ഈസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വി.പി.തോമസിന്റെ ഭാര്യാമാതാവ് സാറാമ്മ ജോൺ (ചിന്നമ്മ – 80) വയനാട് ബത്തേരി കേണിച്ചിറയിൽ നിര്യാതയായി. ഭർത്താവ്: ഇ.വി.ജോൺ. നിലമ്പൂർ മൂത്തേടം സ്വദേശിയും മൂത്തേടം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആദ്യകാല വിശ്വാസിയുമാണ് സാറാമ്മ ജോൺ. അവസാനനാളുകളിൽ മകൾ ജോളി സൈമണിനൊപ്പം കേണിച്ചിറയിലായിരുന്നു. സംസ്കാരം 13 ശനിയാഴ്ച രാവിലെ 9ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12.30ന്‌ കാര്യമ്പാടി അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭാ സെമിത്തേരിയിൽ. മറ്റു മക്കൾ: ജെസി തോമസ് (കോട്ടയം), സോൾ ജയ്മോൻ (യുഎസ്). മറ്റു മരുമക്കൾ: പി.വി.സൈമൺ (കേണിച്ചിറ), കെ.ജെ.ജയ്മോൻ (യുഎസ്).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading