ക്രൈസ്തവ എഴുത്തുപുര ലോഗോസ് ബൈബിൾ ക്വിസ് സീസൺ 3 വിജയികളെ പ്രഖ്യാപിച്ചു

വഡോദര /ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോഗോസ് ബൈബിൾ സീസൺ 3 യുടെ വിജയികളെ പ്രഖ്യാപിച്ചു.
സൂസൻ നൈനാൻ (മലയാളം), ലിൻസ ബെഞ്ചമിൻ (ഇംഗ്ലീഷ്), ഹർകേഷ് കോഷ്ലെ (ഹിന്ദി), ബാമിനെ ധർജി (ഗുജറാത്തി) എന്നിവർ ഒന്നാം സമ്മാനത്തിനും ഉദയ എസ് (മലയാളം), അഭിഷേക് സെർമൻ (ഇംഗ്ലീഷ്), ഗെൻശാം കഡേക്കർ (ഹിന്ദി), ഡോറിയ സുരഭി എ (ഗുജറാത്തി) എന്നിവർ രണ്ടാം സമ്മാനത്തിനും മേരി ജോൺ (മലയാളം), ജോളി അഭിലാഷ് (ഇംഗ്ലീഷ്), സ്മിത ബ്രവെ (ഹിന്ദി) അരവിന്ദ് ഡോരിയ (ഗുജറാത്തി) എന്നിവർ മൂന്നാം സമ്മാനത്തിനും അർഹരായി.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 5000/- , 3000/- , 2000/- വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്. 400ൽ അധികം ആളുകൾ ആളുകൾ പങ്കെടുത്ത ഈ ബൈബിൾ ക്വിസ്സിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഏപ്രിൽ 7 ന് ബറോഡയിൽ വെച്ച് നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുന്നതുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply