വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ബൈബിൾ സ്റ്റഡിയും കൺവൻഷനും ഏപ്രിൽ 11 മുതൽ

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-14 വരെ കരോൾബാഗ് ആൽഫ ഗാർഡനിൽ വച്ച് ബൈബിൾ സ്റ്റഡിയും കൺവൻഷനും നടക്കും. രാവിലെ 10 മുതൽ 1.30 വരെ ബൈബിൾ സ്റ്റഡിയും വൈകിട്ട് 6 മുതൽ 8.30 വരെ കൺവൻഷനുമായിരിക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷകനായിരിക്കും. “നിനക്കുള്ളത് മുറികെ പിടിക്ക” (വെളിപ്പാട് 2:25)എന്നതാണ് ചിന്താവിഷയം. WDPF ക്വയർ ഗാനങ്ങൾ ആലപിക്കും. ചീഫ് കോ കോർഡിനേറ്റർ പാസ്റ്റർ അജി മാത്യു, സെക്രട്ടറി ബ്രദർ സാബു മത്തായി, ട്രഷറർ ബ്രദർ ബി എൻ ദാസ് തുടങ്ങിയവർ നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. Link: https://forms.gle/iaKJhkpeAYH9w9zp8

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.