പാസ്റ്റർ എസ് ജോസഫ് (60) അക്കരെ നാട്ടിൽ
പുനലൂർ: ഇളമ്പൽ പാറവിള വീട്ടിൽ പരേതനായ എം. ശീമോന്റെയും മാർത്താ ശീമോന്റെയും മകൻ പാസ്റ്റർ എസ്സ്. ജോസഫ് (60) അക്കരെ നാട്ടിൽ പ്രവേശിച്ചു. കഴിഞ്ഞ 39 വർഷം കർത്താവിന്റെ മഹത്വമേറിയ സുവിശേഷ വേലയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഭൗതിക ശരീരം 21.2.2024 വൈകിട്ട് ആറുമുതൽ ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷ 22.2.2024 ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, അലിമുക്ക്, പുനലൂരിൽ നടക്കും
ഭാര്യ : റെയ്ച്ചൽ
മക്കൾ : റീജ സനീഷ്, പാസ്റ്റർ റിജു ജോസഫ് (സ്റ്റേറ്റ് സെക്രട്ടറി PMG ചർച്ച് ഒറീസ). മരുമക്കൾ: പാസ്റ്റർ സനീഷ്, ഇന്ദു റിജു