രാഹുല്‍ രാജൻ (36) യു.കെയിൽ നിര്യാതനായി
യു.കെ: യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലിവർപൂൾ സഭാംഗം രാഹുല്‍ രാജൻ (36) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം രോഗം ഗുരുതരമാവുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെ മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.
2021 ലാണ് യുകെയില്‍ എത്തിയത്. മാഞ്ചസ്റ്ററില്‍ കുടുംബസമേതം താമസിക്കുകയായിരുന്ന രാഹുൽ ഐടി എന്‍ജിനിയറായിരുന്നു. കവന്‍ട്രിയിലെ കമ്പനിയില്‍ വർക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.
ഛത്തീസ്ഗഡ് ബിലായി റ്റി.പി.എം സഭയാണ് മാതൃസഭ. മൈനാഗപ്പള്ളി സ്വദേശിനിയും ബിലായിയിൽ ജനിച്ചു വളർന്നതുമായ ജോൺസിയാണ് ഭാര്യ. മാഞ്ചസ്റ്ററിലെ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയില്‍ നഴ്‌സാണ്. ഏക മകൻ ജൊഹാഷ് (ഏഴു വയസ്).